മണ്ണാര്‍ക്കാട്:പ്ലസ് വണ്‍ അലോട്ട്‌മെന്റിലെ അപാകതകള്‍ തിരു ത്തുക,സ്‌കൂള്‍ മാറ്റത്തിനും വിഷയമാറ്റത്തിനും അവസരം നല്‍കാ തെ സപ്ലിമെന്റെറി അലോട്ട്‌മെന്റെന് അപേക്ഷ സ്വീകരിച്ച നടപ ടി റദ്ദാക്കുക,സപ്ലിമെന്റെറി പ്രവേശനത്തോടൊപ്പം സ്‌ക്കൂള്‍ മാറ്റ വും,കോംബിനേഷന്‍ മാറ്റവും അനുവദിക്കുക വിദ്യാര്‍ത്ഥികളെ വഞ്ചിക്കാതിരിക്കുക,പഠന സൗകര്യം ഉറപ്പാക്കുക എന്നീ ആവശ്യ ങ്ങള്‍ ഉന്നയിച്ച് കെ.എസ്.യു മണ്ണാര്‍ക്കാട് നിയോജകമണ്ഡലം കമ്മി റ്റി പ്രതിഷേധ സമരം സംഘടിപ്പിച്ചു.കെ.എസ്.യു നിയോജക മ ണ്ഡലം പ്രസിഡണ്ട് ആസിഫ് കാപ്പില്‍ അദ്ധ്യക്ഷനായി.യൂത്ത് കോ ണ്‍ഗ്രസ്സ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം പ്രസിഡണ്ട് ഗിരീഷ് ഗുപ്ത ഉദ്ഘാടനം ചെയ്തു. സാധാരണയായി സപ്ലിമെന്റെറി പ്രവേശന ത്തോടൊപ്പം സ്ക്കൂള്‍ മാറ്റവും,കോംബിനേഷന്‍ മാറ്റവും അനുവദി ക്കാറുണ്ടെങ്കിലും ഇത്തവണ ആ രീതി റദ്ദാക്കിയത് മാനേജ്മെന്റെ കളെ സഹായിക്കാനാണെന്ന് ഗിരീഷ് ഗുപ്ത പറഞ്ഞു.അട്ടപ്പാടി മഹി ളാ കോണ്‍ഗ്രസ്സ് പ്രസിഡണ്ട് സലോമി ടീച്ചര്‍ മുഖ്യപ്രഭാഷണം നട ത്തി.നിയോജകമണ്ഡലം കെ.എസ്.യു ഭാരവാഹികളായ ജിയന്റോ ജോണ്‍,ഹാബി ജോയ്, റിയാസ് കുഞ്ഞി,റിഷാദ് പൂക്കാടഞ്ചേരി ,ജസീല്‍ കോല്‍പ്പാടം തുടങ്ങിയവര്‍ സംസാരിച്ചു.അട്ടപ്പാടി പോലുള്ള പ്രദേശങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് നിലവിലെ സപ്ലിമെന്ററി അലോട്ട്‌മെന്റെ് ഉപരിപഠന സാധ്യത ഇല്ലാതാക്കുകയാണെന്ന് ചെയ്തിരിക്കുന്നത് സമരക്കാര്‍ ആരോപിച്ചു.