മണ്ണാര്‍ക്കാട്:തിരുവിഴാംകുന്ന് തോണിക്കടവന്‍ വീട്ടിലേക്ക് സന്തോ ഷം റാങ്കിലേറിയെത്തിയിരിക്കുകയാണ്.ഷഹര്‍ബാന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബിഎ മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണ ലിസത്തില്‍ നാലാം റാങ്ക് ലഭിച്ചത് തോണിക്കടവന്‍ വീടിനൊപ്പം നാടിനും അഭിമാനമായി.
തിരുവിഴാംകുന്ന് ഫാമിലെ തൊഴിലാളിയായിരുന്ന പരേതനായ മുഹമ്മദിന്റേയും ഖദീജയുടേയും അഞ്ച് മക്കളില്‍ ഇളയവളായ ഷഹര്‍ബാന് മാധ്യമ പ്രവര്‍ത്തകയാകണമെന്നത് കുഞ്ഞ് നാള്‍ മുതലേ മനസ്സിലേക്ക് കുടിയേറിയ സ്വപ്‌നമാണ്.പത്താം ക്ലാസ് കഴിഞ്ഞ് എന്‍ട്രന്‍സ് എഴുതി സിഎക്ക് പ്രവേശനം ലഭിച്ചപ്പോഴും മാധ്യമ പഠനമെന്ന മോഹം ഉപേക്ഷിച്ചിരുന്നില്ല.സിഎ പഠനത്തി നിടെയാണ് മണ്ണാര്‍ക്കാട് എംഇഎസ് കോളേജില്‍ ബിഎ മാസ് കമ്മ്യൂ ണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തിന് ചേര്‍ന്നത്. പഠന ത്തില്‍ മിടുക്കിയായിരുന്ന ഷഹര്‍ബാന് ബിരുദത്തില്‍ ലഭിച്ച റാങ്ക് തന്റെ സ്വപ്‌നത്തിലേക്കുള്ള യാത്രയ്ക്ക് കൂടുതല്‍ കരുത്ത് പകരുകയാണ്.
നിലവില്‍ മണ്ണാര്‍ക്കാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ മാധ്യമമായ ന്യൂസ് വ്യൂയില്‍ ജേര്‍ണലിസ്റ്റാണ് ഷഹര്‍ബാന്‍. സഹോ ദരങ്ങള്‍:അബ്ദുള്‍ റസാക്ക്,നൂര്‍ജഹാന്‍,ഖമറുന്നിസ,ഉമ്മുസല്‍മ.