അലനല്ലൂര്‍: എടത്തനാട്ടുകര പട്ടിശ്ശീരിയില്‍ ആടിനെ വന്യജീവി കൊന്ന് തിന്ന നിലയില്‍ കണ്ടെത്തി.പാറോക്കോട്ട് വെളുത്തിരയുടെ നാല് മാസം പ്രായം വരുന്ന ആടിനെയാണ് വന്യജീവി കൊന്നത്. രാവിലെ സമീപത്തെ വീടിന്റെ പരിസരത്ത് ആടിന്റെ ശരീരാവ ശിഷ്ടങ്ങള്‍ കണ്ടെത്തുകയായിരുന്നു.സമീപത്ത് വന്യജിവിയുടെ കാല്‍പ്പാടുകളും കണ്ടെത്തിയിട്ടുണ്ട്.വിവരമറിയിച്ചതിന്റെ അടി സ്ഥാനത്തില്‍ തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്‌റ്റേഷന്‍ ഡെപ്യുട്ടി ഫോ റസ്റ്റ് റേഞ്ച് ഓഫീസര്‍ എം ശശികുമാറിന്റെ നേതൃത്വത്തില്‍ വന പാലകര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.ആടുകളെ വളര്‍ത്തി ഉപജീവനം കഴിക്കുന്നയാളാണ് വെളുത്തിര.അതേ സമയം ജനവാസ മേഖലയില്‍ വളര്‍ത്ത് മൃഗത്തിന് നേരെ വന്യജീവിയുടെ ആക്രമണ മുണ്ടായത് പ്രദേശത്തെ ഭീതിയിലാക്കിയിട്ടുണ്ട്.ഒരു മാസം മുമ്പ് പൊന്‍പാറയിലെ മുണ്ടഞ്ചീരി ഉമ്മറിന്റെ വീട്ടിലെ വളര്‍ത്തു നായ യെ വന്യജീവി കൊന്ന് ഭക്ഷിച്ചിരുന്നു.പരിസര പ്രദേശങ്ങളില്‍ ടാപ്പി ങ് തൊഴിലാളികളും മറ്റും ഇടക്കിടെ പുലിയെ കണ്ടതായി പറയാറു ണ്ട്.വന്യജീവി ശല്ല്യത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാ രുടെ ആവശ്യം.