അലനല്ലൂര്‍:കറുപ്പിലും വെളുപ്പിലും വരയുടെ വിസ്മയം വിരിയി ക്കു ന്ന സ്റ്റെന്‍സില്‍ ആര്‍ട്ടിലേക്ക് നന്‍മയുടെ നിറം കൂടി ചേര്‍ത്ത ചിത്ര കാരനാണ് അലനല്ലൂരിലെ കെ.വി മുഹമ്മദ് ഹാഷിം. വൃക്കരോഗി യായ കൊളത്തോടന്‍ ജംഷീലയെ സഹായിക്കാന്‍ വീ വണ്‍ കൂട്ടാ യ്മയ്ക്ക് വേണ്ടി ഹാഷിം വരച്ച ചിത്രങ്ങളിലൂടെ സമാഹരിച്ച് നല്‍ കിയത് 10,550 രൂപയാണ്.രണ്ടാഴ്ച കൊണ്ട് നാല്‍പ്പതോളം പേരുടെ ചിത്രങ്ങളാണ് വരച്ച് നല്‍കിയത്.

അലനല്ലൂര്‍ കറുപ്പന്‍ വീട്ടില്‍ അയ്യൂബ് – ജുമൈല ദമ്പതികളുടെ മക നാണ് മുഹമ്മദ് ഹാഷിം.അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഹാഷിം ചിത്രം വരച്ച് തുടങ്ങുന്നത്.നോട്ടു ബുക്കുകളുടേയും പുസ്തകചട്ട യിലേയുമെല്ലാം രൂപങ്ങള്‍ക്ക് മേല്‍ വരച്ച് തുടങ്ങിയ കലയോട് പിന്നെ പ്രിയമേറെയായി.സിനിമാ താരം ദുല്‍ഖര്‍ സല്‍മാന്റെ ആരാധാകന്‍ കൂടിയായ ഹാഷിം വരച്ചതിലധികവും ദുല്‍ഖര്‍ ചിത്രങ്ങളാണ്.ലോക്ക് ഡൗണ്‍ കാലത്ത് സമയം വിശാലമായി മുന്നിലെത്തിയപ്പോള്‍ വരച്ച ചിത്രങ്ങള്‍ ധാരാളമായി.അങ്ങിനെ വരച്ച് തെളിഞ്ഞു ഹാഷിം.
ഏകദേശം 300 ഓളം ചിത്രങ്ങള്‍ വരച്ചിട്ടുണ്ടാകുമെന്ന് ഹാഷിം പറ യുന്നു.സെലിബ്രിറ്റികളാണ് അധികവും.പിന്നെയാണ് ആവ ശ്യ ക്കാര്‍ക്കായി ഹാഷിം സ്‌കെച്ചെടുത്തതും അത് ജീവകാരുണ്യ പ്രവ ര്‍ത്തനത്തിനായി വിനിയോഗിച്ചതും.മമ്മൂട്ടിയുടെ ഇക്കഴിഞ്ഞ പിറ ന്നാളിന് താരത്തിന്റെ പത്ത് ചിത്രങ്ങള്‍ വരച്ച് ആരാധക ലോക ത്തിന് സമ്മാനിച്ചിരുന്നു.

സിവില്‍ എഞ്ചിനീയറിംഗ് പഠിക്കാനുള്ള തയ്യാറെടുപ്പിലാണ് ഹാഷിം.ഒപ്പം ചിത്രരചനയിലും മികവുകള്‍ കണ്ടെത്തണം.ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങളാണ് ഇപ്പോള്‍ വരയ്ക്കുന്നത്.ഇനി കളര്‍ ഡ്രോയിംഗ് കൂടി പഠിച്ചെടുക്കണം.ഹാഷിമിന് ഭാവിയെ കുറിച്ചുള്ള ഭാവനയേറെയാണ്.ഹാഷിമിന്റെ സ്വപ്‌നങ്ങള്‍ക്ക് നിറം പകരാന്‍ ഉപ്പ അയ്യൂബും ഉമ്മ ജുമൈലയും സഹാദരങ്ങളായ ഷഹനാസും ഹിഷാമും പിന്തുണകളുമായി കൂടെയുണ്ട്.