മണ്ണാര്‍ക്കാട്:ഐടി ഡീലേര്‍സ് അസ്സോസിയേഷന്‍ മണ്ണാര്‍ക്കാട് യൂണിറ്റ് നിലവില്‍ വന്നു. സര്‍വ്വീസ് ചാര്‍ജുകള്‍ ഏകീകരിക്കുക, കമ്പനികളുമായുള്ള സര്‍വ്വീസ് സംബന്ധമായ വിഷയങ്ങള്‍ പരി ഹാരം കാണുക,മറ്റ് ഈ മേഘലയിലെ വ്യാപാരികള്‍ നേരിടുന്ന നിര വധി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുക എന്നതാണ് സംഘടന ഉദ്ദേശിക്കുന്നത് എന്ന് ഭാരവാഹികള്‍ അറിയിച്ചു.സംഘടന മണ്ഡലം തലത്തില്‍ കൂടുതല്‍ വിപുലപ്പെടുത്തിയ ശേഷം ഈ മേഖലയുള്ള വ്യാപാരികളുടെ സംസ്ഥാന തലത്തിലുള്ള സംഘടനയായ എകെ ഐടിഡിഎയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും.പ്രസിഡന്റായി പി. രാമനേയും,സെക്രട്ടറിയായി ഒ.പി.സലാമിനേയും, ട്രഷറര്‍ ആയി പി.ടി മുഹമ്മദ് റാഫിയേയും തിരഞ്ഞെടുത്തു.