പാലക്കാട്: തദ്ദേശ സ്വയംഭരണ പൊതുതിരഞ്ഞെടുപ്പി നോടനുബ ന്ധിച്ച് ജില്ലയിലെ സംവരണ വാര്‍ഡുകള്‍ നിര്‍ണയിക്കാനുള്ള നറു ക്കെടുപ്പ് സെപ്തംബര്‍ 28, 29,30 ഒക്ടോബര്‍ ഒന്ന്, അഞ്ച് തീയതികളി ലായി സിവില്‍ സ്റ്റേഷനിലുള്ള ഡി.ആര്‍.ഡി എ. കോണ്‍ ഫറന്‍സ് ഹാളില്‍ നടക്കുമെന്ന് ജില്ലാ കലക്ടര്‍ ഡി. ബാലമുരളി അറിയിച്ചു. സംവരണ നിയോജകമണ്ഡലങ്ങളുടെ നറുക്കെടുപ്പ് നടത്താന്‍ നിശ്ച യിച്ച ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന ബ്ലോക്ക് പഞ്ചായ ത്തുകള്‍, തീയതി സമയം എന്നിവ ക്രമത്തില്‍:
തൃത്താല ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകള്‍ – സെപ്തംബര്‍ 28 രാവിലെ 10
പട്ടാമ്പി ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകള്‍ – സെപ്തംബര്‍ 28 രാവിലെ 11
ഒറ്റപ്പാലം ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകള്‍ – സെപ്തംബര്‍ 28 ഉച്ചയ്ക്ക് 12
മണ്ണാര്‍ക്കാട് ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകള്‍ – സെപ്തംബര്‍ 29 രാവിലെ 10
പാലക്കാട് ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകള്‍ – സെപ്തംബര്‍ 29 രാവിലെ 11
ശ്രീകൃഷ്ണപുരം ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകള്‍ – സെപ്തംബര്‍ 29 ഉച്ചയ്ക്ക് 12
കുഴല്‍മന്ദം ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകള്‍ – സെപ്തംബര്‍ 30 രാവിലെ 10
ചിറ്റൂര്‍ ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകള്‍ – സെപ്തംബര്‍ 30 രാവിലെ 11
അട്ടപ്പാടി ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകള്‍ – സെപ്തംബര്‍ 30 ഉച്ചയ്ക്ക് 12
കൊല്ലങ്കോട് ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകള്‍ – ഒക്ടോബര്‍ ഒന്ന് രാവിലെ 10
ആലത്തൂര്‍ ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകള്‍ – ഒക്ടോബര്‍ ഒന്ന് രാവിലെ 10.30
നെന്മാറ ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകള്‍ – ഒക്ടോബര്‍ ഒന്ന് രാവിലെ 11
മലമ്പുഴ ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകള്‍ – ഒക്ടോബര്‍ ഒന്ന് രാവിലെ 11. 30
ജില്ലയിലെ മുഴുവന്‍ ബ്ലോക്ക് പഞ്ചായത്തുകളുടെ സംവരണ നറുക്കെടുപ്പ് – ഒക്ടോബര്‍ അഞ്ച് രാവിലെ 10
ജില്ലാ പഞ്ചായത്ത് ഡിവിഷനിലേയ്ക്കുള്ള സംവരണ നറുക്കെടുപ്പ് – ഒക്ടോബര്‍ അഞ്ച് വൈകീട്ട് മൂന്നിന്
ഒരു രാഷ്ട്രീയ പാര്‍ട്ടിയെ പ്രതിനിധീകരിച്ച് പഞ്ചായത്ത് / ബ്ലോക്ക് തലത്തില്‍ നിന്നും രണ്ട് പ്രതിനിധികള്‍ക്ക് മാത്രമെ സംവരണ നറു ക്കെടുപ്പ് ഹാളിലേക്ക് പ്രവേശനാനുമതിയുള്ളൂ. നറുക്കെടുപ്പില്‍ പങ്കെടുക്കുന്നവര്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്ക ണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.