അഗളി:പാലുത്പാദന രംഗത്ത് അട്ടപ്പാടി സ്വയം പര്യാപ്തതയിലേക്ക് എന്ന് വന-മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി കെ രാജു. സംസ്ഥാനത്തെ ആദ്യ ഇ-പ്ലാറ്റ് ഫോം കറവപശു വിതരണം ഉദ്ഘാ ടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഇത്തരമൊരു പദ്ധതിയിലൂടെ അട്ടപ്പാടി മാതൃകാപരമായ പ്രവര്‍ത്തനമാണ് മുന്നോട്ടു വക്കുന്നതെന്നും അദ്ദേഹം പറഞ്ഞു .അഗളി ഇ.എം.എസ്. ഹാളില്‍ കോവിഡ്-19 മാനദണ്ഡങ്ങള്‍ പാലിച്ച് നടന്ന പരിപാടിയില്‍ അഡ്വ. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ. അധ്യ ക്ഷനായി. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കാളിയമ്മ ഗുണഭോക്താക്കള്‍ക്ക് കറവപ്പശു വിതരണം നടത്തി. അഗളി ബ്ലോ ക്ക് പഞ്ചായത്ത് മില്‍ക്ക് ഇന്‍സെന്റീവ് പദ്ധതിയുടെ ഉദ്ഘാടനം അഗളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീലക്ഷ്മി ശ്രീകുമാര്‍ നിര്‍വ ഹിച്ചു. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിവ ശങ്കരന്‍, ക്ഷീര വികസന വകുപ്പ് ഡയറക്ടര്‍ മിനി രവീന്ദ്രദാസ്, ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ. എസ്. ജെ സുജീഷ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ സി. രാധാകൃഷ്ണന്‍, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുമതി സുബ്രമണ്യന്‍, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രജ നാരായണന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.എ. മാത്യു, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ സരസ്വതി, കാളിയമ്മ, പരമേശ്വരന്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.എം. സുനീഷ് , മില്‍മ മലബാര്‍ മേഖല ഭരണസമിതി അംഗം എസ്.സനോജ്, അട്ടപ്പാടി ക്ഷീര വികസന ഓഫീസര്‍ പി.എ. അനൂപ്, ഡോ. എസ്. നവീന്‍ എന്നിവര്‍ പങ്കെടുത്തു.