കല്ലടിക്കോട് :പാലക്കാട് കോഴിക്കോട് ദേശീയ പാതയിലെ കുഴിക ള്‍ വാഹനയാത്രക്കാര്‍ക്ക് അപകട കെണിയാകു ന്നു.ചിറക്കല്‍പ്പടി മുതല്‍ ചൂരിയോട് വരെയും, എടായ്ക്കല്‍ മുതല്‍ പൊന്നം കോട്, ഇടക്കുറുശ്ശി ശിരുവാണി റോഡ് ജംഗ്ഷന്‍ വരെയും കുഴികളാണ്. പനയംമ്പാടത്തും കുഴികള്‍ക്ക് കുറവൊന്നുമില്ല.കുഴികളില്‍ പെട്ട് വാഹനങ്ങള്‍ നിയന്ത്രണം വിട്ട് മറിയുന്നതും അപകടത്തില്‍പ്പെടു ന്നതും പതിവായി.

കഴിഞ്ഞ ദിവസം രാത്രി കഴിഞ്ഞ ദിവസം രാത്രി കല്ലടിക്കോട് ടി ബിയ്ക്കു സമീപം ബൈക്ക് കുഴിയില്‍പ്പെട്ട് മറിഞ്ഞ് യാത്രക്കാ രനായ രാജേഷിന് പരിക്കേറ്റു.കാഞ്ഞിക്കുളം ചെക്ക് പോസ്റ്റിനു സമീപമുള്ള ഓവു പാലത്തിനു സമീപത്തുണ്ടായ അപകടത്തില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞെങ്കിലും യാത്രക്കാര്‍ പരുക്കേ ല്‍ക്കാതെ രക്ഷപ്പെട്ടു.കല്ലടിക്കോട് ഇക്കോ ഷോപ്പിനു സമീപം ചരക്കുലോറിയും അപകടത്തില്‍ പെട്ടിരുന്നു.വേലിക്കാട് തോട്ടു പാലം വളവ് സ്ഥിരം അപകട മേഖലയാണ്.

ദേശീയപാതയുടെ ഇരുവശവും പലഭാഗത്തായി വലിയ കുഴികളാ ണുള്ളത്.കരിങ്കല്ലത്താണി മുതല്‍ താണാവ് വരെയുള്ള ഭാഗം ഊരാളുങ്കല്‍ സൊസൈറ്റിയെ ആണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏല്‍പ്പിച്ചിരിക്കുന്നത്.പണി പൂര്‍ത്തിയാകാത്തത് പ്രതിഷേധത്തിന് ഇടവരുത്തുന്നുണ്ട്. നാട്ടുകല്‍ താണാവ് ദേശീയ പാത വികസനം മാര്‍ച്ചില്‍ പൂര്‍ത്തിയാകുമെന്നാണ് ഒടുവിലത്തെ വിവരം.കോവിഡ് മൂലമാണ് പണി മുടങ്ങിയത്.ലോക്ക് ഡൗണില്‍ ഇളവ് വന്നതോടെ ജോലി പുനരാരംഭിക്കാനാണ് പൊതുമരാമത്ത് വകുപ്പിന്റെ തീരുമാനം.

കോഴിക്കോട് പാലക്കാട് ദേശീയപാതയിലെ നാട്ടുകല്‍ മുതല്‍ താണാവ് വരെ വീതി കൂട്ടി ടാര്‍ പണി പൂര്‍ത്തിയാക്കുന്നതാണ് പദ്ധതി.46.76 കിലോമീറ്റര്‍ നീളമുള്ള റോഡ് നിര്‍മാണത്തിന് 173 കോടി രൂപയാണ് നീക്കി വച്ചത്.അഴുക്കുചാലുകളടക്കം വീതി കൂടിയ റോഡാണ് നിര്‍മിക്കുന്നത്.ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി നടത്തുന്ന നിര്‍മാണം പൊതുമരാമത്ത് വകുപ്പ് നേരി ട്ടാണ് മേല്‍നോട്ടം.50 ശതമാനം ജോലികള്‍ പൂര്‍ത്തിയായിട്ടു ണ്ട്. ബാക്കി മാര്‍ച്ചോടെ പൂര്‍ത്തിയാകും.കോഴിക്കോട്ടേക്കുള്ള പ്രധാന പാതയായതിനാല്‍ പാത വീതി കൂട്ടുന്നത് നിരവധി ആളുകള്‍ക്ക് പ്രയോജനം ചെയ്യും.മറ്റ് റോഡുകളുടെ നിര്‍മാണത്തില്‍ നിന്നും വ്യത്യസ്തമായി എഞ്ചിനീയറിങ്ങ് പ്രോഗ്രൂര്‍മെന്റ് ആന്‍ഡ് കണ്‍സ ര്‍വേഷന്‍ മോഡ് കരാറിലൂടെയാണ് നാട്ടുകല്‍ താണാവ് റോഡ് നിര്‍മാണം നടക്കുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!