മണ്ണാര്‍ക്കാട്:കുന്തിപ്പുഴ കുരുത്തിച്ചാലില്‍ ഒഴുക്കില്‍ പെട്ട് കാണാ തായ കാടാമ്പുഴ സ്വദേശി ഇര്‍ഫാന് വേണ്ടിയുള്ള തിരച്ചില്‍ തുടരു ന്നു.ദേശീയ ദുരന്ത നിവാരണ സേന,ഫയര്‍ഫോഴ്‌സ് ,സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍,നാട്ടുകാര്‍,വിവിധ സന്നദ്ധ സംഘടന വളണ്ടി യര്‍മാര്‍, വിവിധ സംഘങ്ങളായി തിരിഞ്ഞാണ് തിരച്ചില്‍ നടത്തി യത്.
യുവാവിനെ കാണാതായ കുരുത്തിച്ചാല്‍ ഭാഗത്ത് ഇന്ന് സാഹസി ക മായ തിരച്ചിലാണ് ഫയര്‍ഫോഴ്‌സും സിവല്‍ ഡിഫന്‍സ് അംഗങ്ങളും ചേര്‍ന്ന് നടത്തിയത്.പാറക്കെട്ടുകള്‍ കേന്ദ്രീകരിച്ചായിരുന്നു തിരച്ചി ല്‍.പുഴയില്‍ ജലനിരപ്പ് കുറഞ്ഞ സാഹചര്യത്തില്‍ പാറക്കെട്ടുകള്‍ ക്ക് മുകളില്‍ കോണി വെച്ച് വടം ഉപയോഗിച്ച് വെള്ളത്തിലേക്കി റങ്ങിയായിരുന്നു തിരച്ചില്‍.കുരുത്തിച്ചാല്‍ മുതല്‍ തൂക്കുപാലം വരെ ഏകദേശം അഞ്ച് കിലോമീറ്ററോളം നടന്നും പരിശോധന നടത്തി.രാവിലെ എട്ട് മണിയോടെ ആരംഭിച്ച തിരച്ചില്‍ വൈകീട്ട് അഞ്ച് മണിയോടെ അവസാനിപ്പിച്ചു.ക്യാമറ ഉള്‍പ്പടെയുള്ള സംവി ധാനം ഉപയോഗിച്ച് നാളെ തിരച്ചില്‍ പുനരാരംഭിക്കുമെന്ന് ഫയര്‍ ഫോഴ്‌സ് അറിയിച്ചു.കുരുത്തിച്ചാല്‍ ഭാഗത്ത് ഫയര്‍ സ്റ്റേഷന്‍ അസി. സ്റ്റേഷന്‍ ഓഫീസര്‍ പി.നാസറിന്റെയും അഷ്‌റഫ് മാളിക്കുന്നി ലി ന്റെ നേതൃത്വത്തിലുള്ള സിവില്‍ ഡിഫന്‍സ് അംഗങ്ങളും ചേര്‍ ന്നാണ് തിരച്ചില്‍ നടത്തിയത്.
പുഴയില്‍ വെള്ളത്തിന്റെ നീരൊഴുക്ക് കാരണം യുവാവ് ഒഴുകിപ്പോ യിരിക്കാമെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് കരിമ്പുഴ യുടെ വിവിധ ഭാഗങ്ങളില്‍ തിരച്ചില്‍ നടന്നത്.ദേശീയ ദുരന്ത നിവാ രണ സേന, ട്രോമാകെയര്‍,24X7 സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തിലാണ് കരിമ്പുഴയിലെ വിവിധ പ്രദേശങ്ങളില്‍ തിരച്ചി ല്‍ നടത്തിയത്.തിരച്ചിലിനായി ബോട്ടുള്‍പ്പടെയുള്ള സംവിധാന ങ്ങള്‍ എത്തിച്ചിരുന്നു.തോട്ടര,കരിമ്പുഴ പാലം,ആറ്റാശ്ശേരി, മുറിയ ങ്കണ്ണി എന്നീ ഭാഗങ്ങളിലായി മൂന്ന് സംഘങ്ങളായി തിരിഞ്ഞായി രുന്നു തിരച്ചില്‍.രാവിലെ ആരംഭിച്ച തിരച്ചില്‍ വൈകീട്ടോടെ അവ സാനിപ്പിച്ചു.കനത്തമഴയേയും കുത്തൊഴുക്കിനേയും വകവെയ്ക്കാ തെയായിരുന്നു തിരച്ചില്‍ നടത്തിയത്.
ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ഇര്‍ഫാനുള്‍പ്പടെ കാടാമ്പുഴയില്‍ നിന്നെത്തിയ ആറംഗ സംഘം കുരുത്തിച്ചാലില്‍ ഒഴുക്കില്‍ അക പ്പെട്ടത്.നാല് പേര്‍ രക്ഷപ്പെട്ടെങ്കിലും ഇര്‍ഫാനേയും മുഹമ്മദാലി യേയും കാണാതാവുകയായിരുന്നു.തുടര്‍ന്ന് തിരച്ചില്‍ നടത്തി വരുന്നതിനിടെ ഇന്നലെ കുന്തിപ്പുഴയിലെ കുളപ്പാടം പള്ളിക്ക് സമീപത്തെ കടവില്‍ മുഹമ്മദാലിയുടെ മൃതദേഹം കണ്ടെത്തി യിരുന്നു.