മണ്ണാര്‍ക്കാട്: കുന്തിപ്പുഴ കുരുത്തിച്ചാലില്‍ ശക്തമായ മലവെള്ളപ്പാ ച്ചിലില്‍ അകപ്പെട്ട് കാണാതായ രണ്ടുപേര്‍ക്കായുള്ള രണ്ടാം ദിന ത്തിലെ തിരച്ചിലും വിഫലം.മഴയും കുത്തൊഴുക്കുംമൂലം തിരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു.തിരച്ചില്‍ നാളെയും തുടരും. സബ് കളക്ടറുള്‍പ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു. കാടാമ്പുഴ കരയക്കാട് ചിത്രംപള്ളി പുതുവള്ളി വീട്ടില്‍ കുട്ടിഹസ ന്റെ മകന്‍ മുഹമ്മദാലി (23), വെട്ടിക്കാടന്‍ വീട്ടില്‍ റിയാസുദീന്‍ മകന്‍ ഇര്‍ഫാന്‍ (20) എന്നിവര്‍ക്കായാണ് തിരച്ചില്‍.
ഇവരുള്‍പ്പെടെ ആറുപേരാണ് ബുധനാഴ്ച വൈകുന്നേരം നാലരയോ ടെ കുരുത്തിച്ചാല്‍ സന്ദര്‍ശിക്കാനെത്തിയത്.പെട്ടെന്നുള്ള മലവെള്ള പ്പാച്ചിലില്‍ സംഘം ഒഴുക്കില്‍പ്പെടുകയായിരുന്നു. മറ്റുള്ളവര്‍ ഓടി യും മരക്കൊമ്പില്‍ തൂങ്ങിയും രക്ഷപ്പെട്ടപ്പോള്‍ മുഹമ്മദാലിയും ഇര്‍ഫാനും കുത്തൊഴുക്കില്‍ പതിക്കുകയായിരുന്നു. കനത്തമഴയും മലനിരകളില്‍നിന്നുള്ള മലവെള്ളപ്പാച്ചിലും കാരണം കഴിഞ്ഞദിവ സം രാത്രി രക്ഷാപ്രവര്‍ത്തനം പാതിവഴിയില്‍ നിര്‍ത്തേണ്ടിവന്നി രുന്നു. തുടര്‍ന്ന് ഇന്ന് രാവിലെ എട്ടോടെ മണ്ണാര്‍ക്കാട് ഫയര്‍ഫോഴ്സ് ടീം, സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍, മറ്റു സന്നദ്ധ പ്രവര്‍ത്തകര്‍ ഉള്‍ പ്പടെയുള്ളവര്‍ തിരച്ചില്‍ പുനരാരംഭിക്കുകയായിരുന്നു. പാത്രക്ക ടവ് മുതല്‍ കുന്തിപ്പുഴ പാലത്തിന് മുകളിലായുള്ള ആറാട്ടുകടവ് ചെക്ക് ഡാം വരെ ടീം തിരച്ചില്‍ നടത്തിയെങ്കിലും നിരാശയാ യിരു ന്നു ഫലം.
ഇടയ്ക്കിടെയുള്ള മഴയും പുഴയിലെ കുത്തൊഴുക്കും പാറക്കെട്ടുക ളും രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായി.ഇതെല്ലാം അതിജീ വിച്ച് വൈകുന്നേരം അഞ്ചുവരെ സംഘം തിരച്ചില്‍ തുടര്‍ന്നത്. മലനിരകളില്‍ ശക്തമായ മഴയുള്ളതിനാല്‍ പുഴയില്‍ ഏതുനിമി ഷവും മലവെള്ളപ്പാച്ചിലുണ്ടാകുമെന്നതുകൊണ്ടും തിരച്ചില്‍താ ല്‍ക്കാലികമായി നിര്‍ത്തുകയായിരുന്നു. സ്റ്റേഷന്‍ ഓഫീസര്‍ പി.ടി.ഉമ്മര്‍, സീനിയര്‍ ഫയര്‍ ഓഫീസര്‍ ബെന്നി കെ. ആന്‍ഡ്രൂസ് എന്നിവരുടെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്സ് അംഗങ്ങളായ സന്തോ ഷ്, സന്ദീപ്, പ്രഭു, അഖില്‍, സന്ദീപ് ടി.ടിഎന്നിവരാണ് തെരച്ചില്‍ നടത്തിയത്. സിവില്‍ ഡിഫന്‍സ് ഓഫീസര്‍ അഷ്റഫ് മാളിക്കു ന്നിലിന്റെ നേതൃത്വത്തിലുള്ള പതിനഞ്ചോളം പേരും തിരച്ചിലി ല്‍പങ്കെടുത്തു.
ഒറ്റപ്പാലം സബ് കളക്ടര്‍ അരുണ്‍ പാണ്ഡ്യന്‍, മണ്ണാര്‍ക്കാട് തഹസില്‍ ദാര്‍ ബാബുരാജ്, കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെപി ഹംസ,വില്ലേജ് ഉദ്യോഗസ്ഥര്‍, പോലീസ്, വനംവകുപ്പ് ഉദ്യോ ഗസ്ഥര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.പുഴയില്‍ കാണാതായ യുവാ ക്കളുടെ രക്ഷിതാക്കളും ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം സംഭ വസ്ഥലത്തെത്തിയിരുന്നു.