മണ്ണാര്‍ക്കാട്: കുന്തിപ്പുഴയുടെ കുരുത്തിച്ചാല്‍ പ്രദേശത്ത് ഇനി യൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ സന്ദര്‍ശകരെ നിരോധിച്ചു കൊണ്ടുള്ള അറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കണമെന്ന് ഒറ്റപ്പാലം സബ്കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഉത്തരവിട്ടു.ഇത് ഉള്‍പ്പെടെ നാല് നിര്‍ദേശങ്ങളടങ്ങിയ ഉത്തരവാണ് സബ് കളക്ടര്‍ പുറപ്പെടുവിച്ചി രിക്കുന്നത്.അറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കാനായി പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി.
മൈലാംപാടം ജംഗ്ഷനില്‍ പ്രദേശവാസികള്‍ക്ക് ബുദ്ധിമുട്ട് നേരി ടാത്തവണ്ണം അനുയോജ്യമായ സ്ഥലത്ത് ചെക്ക് പോസ്്റ്റ് സ്ഥാപി ക്കേണ്ടതുണ്ട്. ഇതിനാവശ്യമായ സജ്ജീകരണങ്ങള്‍ പഞ്ചായത്ത് സെക്രട്ടറി ഉടനടി ഏര്‍പ്പെടുത്തണം.സന്ദര്‍കര്‍ ആവശ്യമില്ലാതെ പുഴയില്‍ ഇറങ്ങുന്നത് വിലക്കുന്നതിനും നിയന്ത്രണങ്ങള്‍ ലംഘിക്കു ന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കണം. പൊലീസ്, വനം വകുപ്പ് അധികൃതര്‍ക്കാണ് ഇതിന്റെ ചുമതല.നിര്‍ദേശങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്നും നിയമലംഘനങ്ങള്‍ശ്രദ്ധയില്‍പ്പെട്ടാല്‍ വിവരം റിപ്പോര്‍ട്ട് ചെയ്യാനും മണ്ണാര്‍ക്കാട് തഹസില്‍ദാര്‍ക്കാണ് ചുമതല. കൂടാതെ പുഴയിലേക്ക് സ്വകാര്യവ്യക്തികളുടെ സ്ഥലത്തു കൂടി സന്ദര്‍ശകര്‍ ഇറങ്ങുന്നത് തടയുന്നതിനായി കൈവശ സ്ഥല ങ്ങള്‍ വേലികെട്ടി സംരക്ഷിക്കണം. കൈവശക്കാര്‍ക്ക് ഇതുസംബ ന്ധിച്ച് തഹസില്‍ദാര്‍ അടിയന്തര നിര്‍ദേശം നല്‍കണം. സൈലന്റ് വാലി ബഫര്‍സോണില്‍ ഉള്‍പ്പെട്ട പ്രദേശത്ത് അപ്രതീക്ഷിതമായി മലവെള്ളപ്പാച്ചില്‍ ഉണ്ടാവാറുണ്ട്. ഈ സന്ദര്‍ഭങ്ങളില്‍ പ്രശ്നങ്ങളെ നേരിടാനുള്ള പര്യാപ്തമായ സുരക്ഷാസംവിധാനങ്ങള്‍ സ്ഥലത്തില്ല. ഈ പശ്ചാത്തലത്തില്‍ പുഴ കാണാന്‍ വരുന്ന സന്ദര്‍ശകരെ നിയന്ത്രി ക്കേണ്ടത് അത്യാവശ്യമായിരിക്കുന്നുവെന്നും തഹസില്‍ദാര്‍, പൊലീസ്, പഞ്ചായത്ത് സെക്രട്ടറി, ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ എന്നിവര്‍ക്കയച്ച ഉത്തരവില്‍ പറയുന്നു.
സൈലന്റ് വാലി ബഫര്‍സോണില്‍ ഉള്‍പ്പെട്ട പ്രദേശത്ത് അപ്രതീ ക്ഷിതമായി മലവെള്ളപ്പാച്ചില്‍ ഇടയ്ക്ക് ഉണ്ടാകുന്നതും ഇത്തരം സന്ദര്‍ഭങ്ങളില്‍ പ്രശ്‌നങ്ങള്‍ നേരിടുന്നതിന് പര്യാപ്തമായ സുരക്ഷാ സംവിധാനങ്ങള്‍ സ്ഥലത്തില്ലെന്നും വിഷയത്തില്‍ അടിയന്തര നടപടി അനിവാര്യമാണെന്ന് സന്ദര്‍ശിച്ച് ബോധ്യപ്പെട്ട സാഹചര്യ ത്തിലാണ് സബ് കലക്ടറുടെ നടപടി.കഴിഞ്ഞ ദിവസം കുരുത്തി ച്ചാലിലെത്തിയ ആറംഗസംഘത്തിലെ രണ്ടു യുവാക്കളെ പുഴയിലെ ഒഴുക്കില്‍പ്പെട്ട് കാണാതായിരുന്നു. ഈ അപകടത്തിന്റെ പശ്ചാത്ത ലത്തില്‍കൂടിയാണ് സത്വരനടപടി.