മണ്ണാര്‍ക്കാട് : പി.എസ്.സി റാങ്ക് ലിസ്റ്റില്‍ പേര് വന്നിട്ടും ജോലി ലഭിക്കാത്തതില്‍ മനംനൊന്ത് ഉദ്യോഗാര്‍ത്ഥി അനു ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ചും സര്‍ക്കാര്‍ രാജിവെക്കണമെ ന്നും ആവശ്യപ്പെട്ട് എം.എസ്.എഫ് പാലക്കാട് ജില്ലാ കമ്മിറ്റി മണ്ണാര്‍ ക്കാട് നഗരത്തില്‍ പ്രകടനം നടത്തി. പ്രതിഷേധ സംഗമം ജില്ലാ എം.എസ്.എഫ് ട്രഷറര്‍ ബിലാല്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ്. പ്രസിഡന്റ് അജ്മല്‍ റാഫി പച്ചീരി അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ഹംസ കെ.യു സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി ആമീന്‍ റാഷിദ്, മണ്ണാര്‍ക്കാട് മണ്ഡലം എം.എസ്.എഫ് പ്രസിഡന്റ് മനാഫ് കോട്ടോപ്പാടം, സെക്രട്ടറി സജീര്‍ ചങ്ങലീരി, കോങ്ങാട് മണ്ഡലം പ്രസിഡന്റ് ഹകീം എം.ടി, സെക്രട്ടറി അല്‍ത്താഫ് കരിമ്പ, ഷൗക്കത്ത് തിരുവിഴാംകുന്ന്, വസീം മാലിക്ക്, ഷഹനാസ് കരിമ്പ, മുഹ്‌സിന്‍ ചങ്ങലീരി, ഫവാസ് പൂക്കോടന്‍, സ്വാലിഹ്, മുഷ്താഖ് എന്നിവര്‍ പങ്കെടുത്തു.മുഖ്യമന്ത്രിയുടെ കോലവും കത്തിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!