മണ്ണാര്‍ക്കാട്: ഇടതുപക്ഷ സര്‍ക്കാറിന്റെ യുവജനങ്ങളോടുള്ള വഞ്ചനക്കും,പി.എസ്.സി പരീക്ഷയെഴുതി റാങ്ക് ലിസ്റ്റ് റദ്ദാക്കിയ തിനെ തുടര്‍ന്ന് മനംനൊന്ത് ആത്മഹത്യ ചെയ്യ്ത അനുവിന്റെ മരണത്തില്‍ പ്രതിഷേധിച്ചും യൂത്ത് കോണ്‍ഗ്രസ്സ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു.യൂത്ത് കോണ്‍ഗ്രസ്സ് മുന്‍ പാര്‍ലമെന്റെ് സെക്രട്ടറി നൗഷാദ് ചേലഞ്ചേരി ഉദ്ഘാടനം ചെയ്തു.നിയോജക മണ്ഡലം പ്രസിഡന്റ് ഗിരീഷ് ഗുപ്ത അദ്ധ്യക്ഷനായി.നേതാക്കളായ രാജന്‍ ആമ്പാടത്ത്,ഹാരിസ് തത്തേങ്ങലം,സിജാദ് അമ്പലപ്പാറ,കബീര്‍ ചങ്ങലീരി,അമീന്‍ നെല്ലിക്കുന്ന്,ഷിഹാബ് മാസ്റ്റര്‍,ഹമീദ് ആലുങ്ങല്‍,ഷാഹിന്‍ പി.പി.കെ,അസീര്‍ വറോടന്‍,ജിയാന്റോ ജോണ്‍,റഫീഖ് കരിമ്പന ക്കല്‍,ഗംഗ ചേറുംകുളം,നാസര്‍ കുളപ്പാടം,ഷമീം അക്കര എന്നിവര്‍ നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!