മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് എം. ഇ. എസ് കല്ലടി കോളേജ് പ്രിന്‍സി പ്പല്‍ ടി.കെ ജലീലിന് കാലിക്കറ്റ് സര്‍വകലാശാലാ അറബിക് ഡിപ്പാര്‍ട്ട്‌മെന്റ്‌മെന്റ്റില്‍ നിന്നും പി.എച്ച് ഡി ലഭിച്ചു. കാലിക്കറ്റ് സര്‍വകലാശാല അറബിക് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ഇ.അബ്ദുല്‍ മജീദിന് കീഴില്‍ ‘ഈജിപ്തിന്റെ സാമൂഹിക തലങ്ങളി ലെ പാശ്ചാത്യ സ്വാധീനവും, സൈനബ്- സൈന എന്നീ നോവലു കളിലെ സ്ത്രീ സംവേദനക്ഷമതയുടെ പ്രധിനിധാനവും: ഒരു വിമര്‍ ശനാത്മക പഠനം’ എന്ന വിഷയത്തിലാണ് ഡോക്ടറേറ്റ് കരസ്ഥമാ ക്കിയത്.
2011ല്‍ എം.ഇ.എസ് പൊന്നാനി കോളേജിലും 2013 മുതല്‍ എം.ഇ. എസ് കെ.വി.എം കോളേജ് വളാഞ്ചേരിയിലും അസിസ്റ്റന്റ് പ്രൊഫ സറായി സേവനം അനുഷ്ടിച്ചു. 2016 മുതല്‍ മണ്ണാര്‍ക്കാട് എം. ഇ. എസ് കല്ലടി കോളേജില്‍ അറബിക് വിഭാഗം മേധാവിയായിരുന്നു. കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ വൈസ് പ്രിന്‍സിപ്പലായും 2019 ഒക്ടോബര്‍ മുതല്‍ പ്രിന്‍സിപ്പലായും പ്രവര്‍ത്തിച്ചുവരികയാണ്.9 -കെ.നേവല്‍ എന്‍.സി.സി കോഴിക്കോടിനു കീഴില്‍ പ്രവര്‍ത്തിക്കു ന്ന കോളേജിലെ നേവല്‍ എന്‍.സി.സി ഓഫീസറുമാണ്. കാലിക്കറ്റ് സര്‍വകലാശാല അറബിക് ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗമായി രുന്നു. കാലിക്കറ്റ് സര്‍വകലാശാലയുടെ പുതിയ അറബിക് ഡിഗ്രി പാഠ്യപദ്ധതിയുടെ രണ്ട് പുസ്തകങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. തിരുച്ചി റപ്പള്ളി ജമാല്‍ മുഹമ്മദ് കോളേജില്‍ നിന്നും രണ്ടാം റാങ്കോടെ എം.എയും മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും എം.ഫിലും കരസ്ഥമാക്കി.നിരവധി ദേശീയ അന്തര്‍ദേശീയ സെമിനാറുകളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. കോഴിക്കോട് പേരാമ്പ്ര നൊച്ചാട് സ്വദേശി അബ്ദുറഹ്മാന്‍-കുഞ്ഞാമി ദമ്പതികളുടെ മകനാണ്. ഭാര്യ- നിലീന ഇബ്രാഹിം.മക്കള്‍:ഈസാ മഹ്ഫൂസ്, ആസിയ മര്‍സൂഖ,അഫാന്‍ മസൂദ്.