പാലക്കാട്:ഈ പൊന്നോണം പുതിയ വീട്ടിലായതിന്റെ സന്തോഷം പങ്കുവെക്കുകയാണ് രാധയും കുടുംബവും.പാലക്കാട് കണ്ണാടി പഞ്ചായത്തിലെ പുഴയ്ക്കല്‍ സ്വദേശികളായ രാധയും ഭര്‍ത്താവും മകനുമടങ്ങിയ കുടുംബം 12 വര്‍ഷത്തോളമായി നിവര്‍ന്നു നില്‍ ക്കാന്‍ ഇടമില്ലാത്ത ഷെഡിലായിരുന്നു താമസം. വാതസംബന്ധമായ അസുഖവും രാധയെ അലട്ടിയിരുന്നു.ചികിത്സ ഇപ്പോഴും തുടരുക യാണ്. മകന്റെ പ്ലസ്ടു പഠനത്തിനിടെയാണ് രാധയ്ക്ക് അസുഖം ബാധിച്ചത്.പഠനം മുടങ്ങിയതിനാല്‍ പ്ലസ്ടു പൂര്‍ത്തിയാക്കാന്‍ സാധി ച്ചില്ല.അങ്ങനെ ജീവിതം വഴിമുട്ടി നിന്ന സമയത്താണ് കൂലിപ്പണി ക്കാരായ രാധയ്ക്കും കുടുംബത്തിനും ലൈഫ് മിഷന്‍ പദ്ധതിയി ലൂടെ വീട് കിട്ടുന്നത്.ലൈഫില്‍’ വിരിഞ്ഞ പൂക്കളത്തില്‍ രാധ ക്കിത് പൊന്നോണം മാത്രമല്ല. പുത്തന്നോണം കൂടിയാണ്.മഴയും വെയിലും ഏല്‍ക്കാതെ അന്തിയുറങ്ങാമെന്ന ആശ്വാസവും ഇവര്‍ പങ്കുവെയ്ക്കുന്നു.സ്വന്തമായുള്ള മൂന്ന് സെന്റ് സ്ഥലത്താണ് രണ്ടു മുറികളും ഒരു ഹാളും അടുക്കളയും വരാന്തയുമടങ്ങിയ വീട് നിര്‍മ്മിച്ചിരിക്കുന്നത്.ഉത്രാടദിനത്തിലാവും താമസം തുടങ്ങുക.

രാധ മാത്രമല്ല… ഗീതയും ജലജയും ഷക്കില ബാനുവും ലൈഫിലൂടെ ലഭിച്ച തങ്ങളുടെ പുത്തന്‍വീടുകളിലാണ് ഓണം ഉണ്ണുക.

ലൈഫ് പദ്ധതിയിലൂടെ ഷെഡില്‍ നിന്നും സുരക്ഷിത ഭവനത്തിലേക്ക് മാറാന്‍ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് അഗളി നിവാസികളായ ഗീതയും കുടുംബവും . വര്‍ഷങ്ങളായി ഷെഡില്‍ കഴിഞ്ഞിരുന്ന അഞ്ച് പേരടങ്ങുന്ന കുടുംബമാണ് ഈ ഓണക്കാലത്ത് സമാശ്വാസത്തിന്റേയും സന്തോഷത്തിന്റേയും വാക്കുകള്‍ പങ്ക് വെക്കുന്നത്.ലൈഫ് പദ്ധതി മുഖേന ഏറെ നാളത്തെ വീടെന്ന സ്വപ്നമാണ് സാക്ഷാത്ക്കരിച്ചതെന്ന് ഗീത പറയുന്നു. ഐ.ടി.ഐ, സിവില്‍ എഞ്ചിനീയറിങ്ങ് , സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ മൂന്ന് മക്കളും അപകടമുണ്ടായി ചികില്‍സയില്‍ കഴിയുന്ന ഭര്‍ത്താവും ഉള്‍പ്പടെ അഞ്ച് പേരാണ് ഒറ്റമുറി ഷെഡില്‍ കഴിഞ്ഞിരുന്നത് . തൊഴിലുറപ്പില്‍ നിന്നും കിട്ടുന്ന വരുമാനമാണ് ഏക ആശ്രയം . 2019 ലാണ് ഈ കുടുംബത്തിന് ലൈഫ് മിഷനിലൂടെ വീട് ലഭിച്ചത്.

ജലജയ്ക്കും ഭര്‍ത്താവിനും വാടക വീട്ടില്‍ നിന്ന് എന്നന്നേയ്ക്കുമായി മോചനം

കൂലി പണിക്കാരായ ജലജയും ഭര്‍ത്താവും 12 വര്‍ഷമായി വാടക വീട്ടിലാണ് താമസിച്ചിരുന്നത്. സ്വന്തമായി സ്ഥലമോ വീടോ ഉണ്ടായിരുന്നില്ല ഈ അഗളി നിവാസികള്‍ക്ക്. 13 വയസുള്ള മകളും, 12 വയസുള്ള മകനുമാണ് ഈ ദമ്പതികള്‍ക്ക് ഉള്ളത്.
മകന്‍ സെറിബ്രല്‍ പാഴ്‌സി അസുഖത്തെ തുടര്‍ന്ന് ചികിത്സയിലാണ്. ചെറിയ വരുമാനമായതിനാല്‍ വീട്ടുവാടക പോലും നല്‍കാന്‍ കഴിയാത്ത അ വസ്ഥയിലായിരുന്നു കുടുംബം . കടം വാങ്ങിയും സ്വരുക്കൂട്ടി വെച്ചതുമായ തുക കൊണ്ടാണ് അഗളിയിലെ മലയോര പ്രദേശത്ത് കുറച്ച് സ്ഥലം വാങ്ങിയത്. ലൈഫ്മിഷന്‍ പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ അപേക്ഷ നല്‍കിയതിനെ തുടര്‍ന്ന് രണ്ട് കിടപ്പുമുറികള്‍, ഒരു ഹാള്‍, അടുക്കള, ടോയ്‌ലറ്റ് എന്നിവ ഉള്‍പ്പെട്ട വീട് ലഭിച്ചതോടെ ഏറെ ആശ്വാസത്തിലാണ് ജലജയും കുടുംബവും..

ഷക്കീല ബാനുവിനും മകള്‍ക്കും സുരക്ഷിത ഭവനമായി

ജീവിതം പ്രതിസന്ധിയിലായ അഗളി നിവാസികളായ ഷക്കീല ബാനുവിനും മകള്‍ക്കും മഴയും വെയിലും ഏല്‍ക്കാതെ കഴിയാന്‍ ഇനി സുരക്ഷിത ഭവനമുണ്ട്.പതിനഞ്ച് വര്‍ഷം മുന്‍പ് ഭര്‍ത്താവ് ഉപേക്ഷിച്ച് പോയ ഷക്കിലബാനുവും ഒമ്പതാം ക്ലാസുകാരി മകള്‍ അന്‍സിയയും ഷക്കീലയുടെ അച്ഛന്റെ ആശ്രയത്തിലായിരുന്നു ജീവിച്ചിരുന്നത്. അച്ഛന്‍ മരിച്ചതോടെ ഇവര്‍ ഏറെ പ്രതിസന്ധിയിലായി. ഒമ്പത് വര്‍ഷമായി എല്ലുപൊടിയുന്ന രോഗവുമായി ചികിത്സയിലാണ് ഷക്കീല ബാനു. വാക്കറിന്റെ സഹായമില്ലാതെ എണീറ്റ് നില്‍ക്കാന്‍ പോലും കഴിയില്ല. പെന്‍ഷനും , നാട്ടുകാരുടെ സഹായവു കൊണ്ടാണ് ജീവിക്കുന്നത് . ഈ സാഹചര്യത്തിലാണ് അച്ഛന്‍ നല്‍കിയ മൂന്ന് സെന്റില്‍ ലൈഫ് മിഷന്‍ പദ്ധതിയില്‍ ഒരു വീടിനായി അപേക്ഷിച്ചത്. പദ്ധതി പ്രകാരം കിട്ടിയ നാല് ലക്ഷം രൂപ ഉപയോഗിച്ച് രണ്ട് മുറികള്‍, ഒരു ഹാള്‍, അടുക്കള, ടോയ്‌ലറ്റ് ഉള്‍പ്പെട്ട വീടാണ് ഈ കുടുംബം പണിഞ്ഞത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!