പാലക്കാട്: സെക്രട്ടറിയേറ്റിലെ ഫയലുകള്‍ കത്തിച്ചത് സംബന്ധിച്ച് സ്ഥലം സന്ദര്‍ശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്ര നെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് പാലക്കാട് ഡിവൈഎസ്പി ഓ ഫീസിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ ഷം. പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ലാത്തി വീശി.ദേശീയ കൗണ്‍ സില്‍ അംഗം എന്‍.ശിവരാജന്‍, സംസ്ഥാന ജന. സെക്രട്ടറി സി. കൃഷ്ണ കുമാര്‍, പാലക്കാട് മണ്ഡലം അധ്യക്ഷന്‍ പി. സ്മിതേഷ് , യുവമോര്‍ച്ച ജില്ല അധ്യക്ഷന്‍ പ്രശാന്ത് ശിവന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റു. ഡിവൈഎസ്പി ഓഫീസിനുമുന്നില്‍ കുത്തിയിരുന്ന് മുദ്രവാക്യം വിളിച്ച പ്രവര്‍ത്തകരെ പോലീസ് ബലംപ്രയോഗിച്ച് വലിച്ചിഴക്കു കയായിരുന്നവെന്ന് സമരക്കാര്‍ പറഞ്ഞു.ജനാധിപത്യപരമായി പ്രതിഷേധിച്ച പ്രവര്‍ത്തകരെ പോലീസിനെ ഉപയോഗിച്ച് മുഖ്യ മന്ത്രി പിണറായി വിജയന്‍ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണെന്ന് പതിഷേധ യോഗം ഉദ്ഘാടനം ചെയ്ത സംസ്ഥാന ജന.സെക്രട്ടറി സി. കൃഷ്ണകുമാര്‍ പറഞ്ഞു. സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രി ക്കും മന്ത്രിമാര്‍ക്കുമുള്ള പങ്ക് ഇതിലൂടെ വ്യക്തമായിരിക്കുകയാ ണ്.സെക്രട്ടറിയേറ്റിലെ പ്രോട്ടോകോള്‍ വിഭാഗത്തിലെ സുപ്രധാന തെളിവുകളും രേഖകളും നശിപ്പിക്കുവാനാണ് തീ വച്ചതെന്നും കൃഷ്ണകുമാര്‍ ആരോപിച്ചു.സ്വര്‍ണക്കള്ളക്കടത്തില്‍ മുഖ്യമന്ത്രി യുടെ രാജിയാവശ്യപ്പെട്ട് വരും ദിവസങ്ങളിലും ശക്തമായ പ്രതി ഷേധങ്ങളുമായി ബിജെപി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.ജില്ലാധ്യക്ഷന്‍ അഡ്വ. ഇ. കൃഷ്ണദാസ് അധ്യക്ഷതവഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് പി. സാബു, മണ്ഡലം വൈസ് പ്രസിഡന്റ് എം.സുനില്‍, സംസ്ഥാന കൗണ്‍സില്‍ അംഗം സി. മധു, പാലക്കാട് മണ്ഡലം ജന.സെക്രട്ടറി എം. ശശികുമാര്‍, സെക്രട്ടറി ബാബു വെണ്ണക്കര, നവീന്‍ വടക്കന്തറ, എന്നിവര്‍ നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!