മണ്ണാർക്കാട്: സൈലന്റ് വാലിയിൽ അണകെട്ടാനുള്ള പദ്ധതിയു മായി ബന്ധ പ്പെട്ട് ജനവികാരം ഉയർന്നപ്പോൾ പദ്ധതി ഉപേക്ഷി ക്കാൻ തയ്യാറായ മുൻ പ്രധാനമന്ത്രി ഇന്ധിരാഗാന്ധിയെ മാതൃക യാക്കാൻ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും തയ്യാറാവണമെന്ന് സംസ്കാര സാഹിതി ജില്ലാ ചെയർമാൻ ബോബൻ മാട്ടുമന്ത .സംസ്കാര സാഹിതി മണ്ണാർക്കാട് നിയോജക മണ്ഡലം കമ്മിറ്റി കുന്തിപ്പുഴ യിൽ നിന്നാരംഭിക്കുന്ന ഇ ഐ എ വിരുദ്ധ പ്രചരണ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.
ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തെ ഇല്ലായ്മ ചെയ്യുന്ന ഇ ഐ എ ഉപേക്ഷിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാവണം.ഇ ഐ എ വിഷയ ത്തിൽ കേരളം ദുർബല നിലപാട് സ്വീകരിച്ചതിനു പിന്നിൽ കോർ പ്പറേറ്റ് താത്പര്യങ്ങളാണ്
പരിസ്ഥിതി നിയമങ്ങൾ നിലനില്ക്കെ അധികാരത്തണലിൽ നിയമ ലംഘനങ്ങൾക്ക് നേതൃത്വം നല്കുന്ന മാഫിയ സംഘങ്ങും കോർപ്പ റേറ്റുകളുമാണ് ഇ ഐ എ യുടെ പിന്നിൽ.ഇ ഐ എ നടപ്പിലായാൽ രാജ്യത്തെ പരിസ്ഥിതി തകരും
സംസ്കാര സാഹിതി നിയോജക മണ്ഡലം ചെയർമാൻ ഷിഹാബ് മാസ്റ്റർ അധ്യക്ഷനായി.
യൂത്ത് കോണ്‍ഗ്രസ്സ് നിയോജകമണ്ഡലം പ്രസിഡണ്ട് ഗിരീഷ് ഗുപ്ത, മുഹമ്മദാലി എം. കെ ഹരിദാസ്, സി.പി അലി, ഹരി പെരിമ്പടരി, പ്രേമൻ മാഷ്, ജിയാന്റോ ജോൺ, ഹാരിസ് തത്തേങ്ങലം, അഡ്വ ക്കേറ്റ് ഗിരീഷ്, രമേശ്, ഉമ്മർഫാറൂഖ് എന്നിവർ പങ്കെടുത്തു സംസാരിച്ചു