പാലക്കാട്:ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ശുചിത്വ പരീക്ഷ നാളെ ( ആഗസ്റ്റ് 26) ആരംഭിക്കും. ഖരമാലിന്യ സംസ്‌കരണ സംവിധാനം ഫലപ്രദമായി നടപ്പിലാക്കുന്നതിന് നല്‍ കുന്ന സര്‍ക്കാരിന്റെ ശുചിത്വ പദവി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതി ന്റെ ഭാഗമായി ജില്ലാകളക്ടര്‍ രൂപീകരിച്ച സമിതി സെപ്റ്റംബര്‍ ഒന്‍പത് വരെ ജില്ലയിലെ വിവിധ ഗ്രാമ പഞ്ചായത്തുകളും മുനിസി പ്പാലിറ്റികളും സന്ദര്‍ശിക്കും.4 നഗരസഭകളടക്കം 32 തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളാണ് പ്രാഥമിക പട്ടികയിലുള്ളത്. ഹരിതകേരളം മിഷന്‍, ശുചിത്വ മിഷന്‍, കുടുംബശ്രീ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയ റക്ടര്‍, ആരോഗ്യവകുപ്പ്, ക്ലീന്‍ കേരള കമ്പനി എന്നിവയുടെ പ്രതി നിധികളടങ്ങിയ സമിതികളാണ് 13 ബ്ലോക്കുകളില്‍ നിന്നുള്ള 28 ഗ്രാമ പഞ്ചായത്തുകളും 4 നഗരസഭകളും സന്ദര്‍ശിക്കുക. ജില്ലാ കളക്ടറാണ് സമിതിയുടെ അധ്യക്ഷന്‍.
സമിതിയുടെ ആദ്യ സന്ദര്‍ശനം നാളെ (ആഗസ്റ്റ് 26) പുതുപ്പരിയാരം ഗ്രാമപഞ്ചായത്തില്‍ നടക്കും. മാലിന്യ പരിപാലനവുമായി ബന്ധ പ്പെട്ട് 100 മാര്‍ക്കിന്റെ പരീക്ഷയാണ് തദ്ദേശഭരണ സ്ഥാപനങ്ങ ള്‍ക്കുള്ളത്. ഹരിതകേരളം മിഷന്‍ നിര്‍ദ്ദേശിച്ചിട്ടുള്ള 20 വിലയിരു ത്തല്‍ ഘടകങ്ങളില്‍ ഓരോന്നിനും 5 മാര്‍ക്ക് വീതമാണ്. ആകെ യുള്ള 100 മാര്‍ക്കില്‍ എല്ലാ ഘടകങ്ങളിലുമായി 60 മാര്‍ക്ക് നേടുന്ന തദ്ദേശ ഭരണസ്ഥാപനങ്ങള്‍ക്കാണ് ശുചിത്വ പദവിസര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്.
ഹരിത കര്‍മ്മ സേനയുടെ രൂപീകരണം, വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും അജൈവ മാലിന്യങ്ങള്‍ ശേഖരിക്കല്‍, യൂസര്‍ ഫീ നല്‍കുന്ന വീടുകളുടെയും സ്ഥാപനങ്ങളുടെയും എണ്ണം, വീടുകളിലെയും സ്ഥാപനങ്ങളിലെയും ഉറവിട ജൈവമാലിന്യ സംസ്‌കരണ ഉപാധികളുടെ എണ്ണം, അജൈവ മാലിന്യങ്ങളുടെ ശേഖരണം, സംഭരണം, കൈയ്യൊഴിയല്‍, എം.സി.എഫുകളുടെ എണ്ണം തുടങ്ങിയ 20 ഘടകങ്ങളാണ് ശുചിത്വ പദവിയിലേക്കുള്ള മാനദണ്ഡങ്ങള്‍.
ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കലും, പ്ലാസ്റ്റിക് നിരോധനവുമായി ബന്ധപ്പെട്ട നടപടികള്‍, ബദല്‍ ഉത്പന്നങ്ങളുടെ വിതരണം, പൊതുനിരത്തിലേയും ജലാശയങ്ങളിലെയും മാലിന്യകൂമ്പാരങ്ങള്‍ നീക്കംചെയ്യല്‍, ബഹുജനവിദ്യാഭ്യാസ പരിപാടി നടപ്പാക്കല്‍ എന്നിവ പ്രത്യേകം പരിഗണിക്കപ്പെടുമെന്ന് ഹരിതകേരളം മിഷന്‍ ജില്ലാകോര്‍ഡിനേറ്റര്‍ വൈ. കല്ല്യാണകൃഷ്ണന്‍ അറിയിച്ചു.
ശുചിത്വ പദവി ജില്ലാതല അവലോകന സമിതിയുടെ ആദ്യയോഗം ജില്ലാകളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ സമിതിയിലെ മുഴുവന്‍ ജില്ലാതല ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. ജില്ലയില്‍ 3 പരിശോധക സംഘങ്ങളാണ് അവലോകന സമിതിയില്‍ ചര്‍ച്ച ചെയ്ത് രൂപീകരിച്ചത്. ഓരോസംഘത്തിലും ഉദ്യോഗസ്ഥരും, റിസോഴ്‌സ് പേഴ്‌സണ്‍മാരും അംഗങ്ങളാണ്. പരിശോധക സംഘങ്ങളുടെ കണ്‍വീനര്‍മാരായി ഹരിതകേരളം മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍മാരായ എ. മോഹന്‍, വി. രാധാകൃഷ്ണന്‍, ഇ. സൂര്യ നാരായണന്‍ എന്നിവരെ തെരഞ്ഞെടുത്തു