കല്ലടിക്കോട് :കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സുര ക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് കരിമ്പ ഗ്രാമ പഞ്ചായത്ത് പരി ധിയില്‍ എവിടെയും നാടന്‍ പഴം പച്ചക്കറികളും, വിഷരഹിതമായ മറുനാടന്‍ പച്ചക്കറികളും കരിമ്പ ഇക്കോ ഷോപ്പ് ഇനി വീടുകളില്‍ എത്തിച്ച് നല്‍കും. വാട്ട്‌സ്ആപ്പ്, ഫോണ്‍ കോള്‍ എന്നിവയിലൂടെ ജൈവ പച്ചക്കറികളും മറ്റും ഓര്‍ഡര്‍ ചെയ്താല്‍ മതി.പഞ്ചായത്തിലെ കൃഷിക്കാരുടെ തന്നെ വിഷരഹിത ഉല്‍പന്നങ്ങളായ വിവിധ ഇനം
പച്ചക്കറിയും വിഷരഹിതമായ മറ്റു മറുനാടന്‍ പഴം- പച്ചക്കറി ഉല്‍പ ന്നങ്ങളും, വിവിധയിനം അച്ചാറുകള്‍, മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ കൂടാതെ കൃഷിവകുപ്പ് ഫാമുകള്‍, കേരള കാര്‍ഷികസര്‍വകലാ ശാല, വി എഫ് പി സി കെ, കാര്‍ഷിക കര്‍മസേന, തുടങ്ങിയ ഏജന്‍ സികളില്‍ നിന്നുള്ള ഗുണമേന്‍മയുള്ള നടീല്‍വസ്തുക്കള്‍, ജൈവ ജീവാണു വളങ്ങള്‍, ജൈവ രോഗ-കീട നിയന്ത്രണ ഉപാധികള്‍, ഗ്രോബാഗുകള്‍, ചെടിച്ചട്ടികള്‍ മുതലായവയും ഇക്കോ ഷോപ്പി ലുണ്ട്.ആളുകള്‍ക്ക് വിശ്വസിച്ചു വാങ്ങാവുന്ന എണ്ണ എന്ന നിലയില്‍ പേരെടുത്ത മരച്ചക്കിലാട്ടിയ കല്ലടിക്കോടന്‍ നാടന്‍ വെളിച്ചെണ്ണ യാണ് പുതുമയുള്ള മറ്റൊരു ഇനം.ഓഗസ്റ്റ് 27 മുതല്‍ ആരംഭിക്കുന്ന ഓണ വിപണിയിലും, വീട്ടിലേക്കു നേരിട്ട് പച്ചക്കറിക്കിറ്റുകള്‍ എത്തിക്കാന്‍സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളതായി കരിമ്പ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ, കൃഷി ഓഫീസര്‍ പി.സാജിദലി, ഇക്കോ ഷോപ്പ് ഭാരവാഹികള്‍ എന്നിവര്‍ അറിയിച്ചു. 8304836612 എന്ന നമ്പറിലാണ് ഓര്‍ഡര്‍ ചെയ്യേണ്ടത്.ഹോം ഡെലിവെറി ക്ക്‌സര്‍വീസ് ചാര്‍ജ് ഉണ്ടായിരിക്കുന്നതാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!