മണ്ണാര്‍ക്കാട്:കോവിഡിനെതിരായ പോരാട്ടത്തില്‍മലയാളം വാര്‍ ത്താ മാധ്യമങ്ങളും ശക്തമായ ബോധവത്കരണവുമായി സജീവ മായ ഘട്ടത്തില്‍ കോവിഡ് കാലത്തെ മാധ്യമ പ്രവര്‍ത്തനം’ പ്രത്യേക പഠനത്തിനും വിശകലനത്തിനും വിധേയമാക്കുകയാണ് കേരള ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍.അന്താരാഷ്ട്രാ മാധ്യമ സംഘടന (ഐ എഫ് ജെ) കോവിഡ് കാലത്തെ മാധ്യമ പ്രവര്‍ത്തനങ്ങളെക്കു റിച്ചും, മാധ്യമ പ്രവര്‍ത്തകര്‍ നേരിടുന്ന പ്രതിസന്ധികളെ കുറിച്ചും,മാധ്യമ പ്രവര്‍ത്തകരുടെ തൊഴില്‍ സംബന്ധമായ പ്രശ്‌നങ്ങളെ കുറിച്ചും ലോകത്താകമാനം പഠനങ്ങള്‍ നടത്തിവരികയാണ്.ഇന്ത്യയില്‍ ഇന്ത്യന്‍ ജേര്‍ണലിസ്റ്റ്‌സ് യൂണിയനു (ഐജെയു)മായി ചേര്‍ന്നു കൊണ്ടാണ് പഠനങ്ങളും സര്‍വ്വേകളും നടത്തുന്നത്.
ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിലാണ് മാധ്യമ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി കൊണ്ട് സര്‍വേ നടത്തുന്നത്.സര്‍വ്വേക്കായി തിര ഞ്ഞെടുക്കപ്പെട്ടതില്‍ കേരളവും ഉള്‍പ്പെടുന്നു. കേരളാ ജേര്‍ണ ലിസ്റ്റ്‌സ് യൂണിയന്‍ (കെജെയു)ആണ് കേരളത്തിലെ സര്‍വ്വേകള്‍ക്ക് നേതൃത്വം നല്‍കുന്നത്.സമയവും കാലവും ദിനരാത്രങ്ങളും യാന്ത്രി കമായി കടന്നു പോകുന്ന കോവിഡ് കാലത്ത് ദൈനംദിന ജീവിത ത്തിന്റെ ഗതി തന്നെ മാറിയപ്പോള്‍ മാധ്യമ പ്രവര്‍ത്തന ത്തിലും അസാധാരണ രീതികള്‍ കൈവന്നു.ഉത്തരവാദിത്ത പത്രപ്രവര്‍ ത്തനത്തിന്റെ ഉത്തമമാതൃകയാണ് കോവിഡു കാലത്ത്മലയാള മാധ്യമങ്ങള്‍ പ്രകടിപ്പിച്ചിട്ടുള്ളത്.
കേരളത്തിലെ പത്ര,ദൃശ്യ, ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകരില്‍ നിന്നാണ് കോവിഡ് കാലത്തെ മാധ്യമ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചോദിച്ചറിയുക.അഞ്ച് മാസക്കാലം നീണ്ടു നില്‍ക്കുന്ന പഠന കാലയളവില്‍ നിരവധി മാധ്യമ പ്രവര്‍ത്തകരുമായി ബന്ധപ്പെടാന്‍ സര്‍വ്വേ ടീം ശ്രമിക്കും.ഓരോ പ്രദേശത്തും ഗുരുതരമാകുന്ന കോവി ഡ് കാല ജീവിത രീതിയെ അടിസ്ഥാനമാക്കിയാണ് ആ പ്രദേശ ങ്ങളില്‍മാധ്യമ പ്രവര്‍ത്തനത്തില്‍ പരിമിതികള്‍ നേരിട്ടിട്ടു ണ്ടാവു ക.മാധ്യമ പ്രവര്‍ത്തന മെന്നത് സമൂഹത്തിന് ഏറെ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്ന ഒരു ഉപാധിയാണ്.പതിവ് രീതികളില്‍ നിന്ന് വ്യത്യസ്തമായ ഇക്കാലത്തെമാധ്യമ പ്രവര്‍ത്തനം അവലോകനം ചെയ്യുന്നതിന്മുഴുവന്‍ മാധ്യമ പ്രവര്‍ത്തകരുടെയും സഹകരണം അഭ്യര്‍ത്ഥിക്കുന്നതായി കേരളാ ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍ സംസ്ഥാ ന വൈസ് പ്രസിഡന്റ് ബഷീര്‍ മാടാല പറഞ്ഞു.