മണ്ണാര്‍ക്കാട് :നഗരസഭയിലെ 21-ാംവാര്‍ഡിലെ നായാടിക്കുന്ന്-തിയേറ്റര്‍ റോഡ്,നായാടിക്കുന്ന് -മുക്കണ്ണം റോഡ് നിര്‍മാണം നടപടി ക്രമങ്ങള്‍ എല്ലാം പാലിച്ച് കൊണ്ടാണെന്നും മറിച്ചുള്ള ആരോപണ ങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും വാര്‍ഡ് കൗണ്‍സിലര്‍ മന്‍സൂര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.കോവിഡ് കാലത്ത് ഇ ടെണ്ടറി ലേക്ക് പോയാല്‍ നവീകരണം വൈകുമെന്നത് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇ ടെണ്ടര്‍ ഒഴിവാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.തന്റെ വാര്‍ഡില്‍ മാത്രമല്ല മറ്റ് പല വാര്‍ഡുകളിലും ഇ ടെണ്ടര്‍ ഒഴിവാക്കി ടെണ്ടര്‍ നല്‍കിയിട്ടുണ്ട്.നായാടിക്കുന്ന് തിയറ്റര്‍ റോഡ്,നായാടിക്കുന്ന് മുക്കണ്ണം റോഡ് എന്നിങ്ങനെ രണ്ട് റോഡുകള്‍ ക്കാണ് യഥാക്രമം 4.95 ലക്ഷം രൂപയും 4.05 ലക്ഷയും അനുവദിച്ച ത്.റോഡിന് ഫണ്ട് അനുവദിക്കണമെന്ന് മാത്രമാണ് താന്‍ എഴുതി നല്‍കിയത്.വികസന സെമിനാറില്‍ അംഗീകരിച്ച പദ്ധതി ജില്ലാ ആസൂത്രണ സമിതിക്ക് കൈമാറല്‍,സാങ്കേതിക അനുമതി നല്‍ക ല്‍,ടെണ്ടര്‍ നടപടി എന്നി നടപടിക്രങ്ങള്‍ മൂന്ന് തവണ ഭരണസമിതി യോഗം ചേര്‍ന്ന് അംഗീകരിച്ചാണ് ടെണ്ടര്‍ നല്‍കിയത്.ടെണ്ടറുകള്‍ തുറന്നതും മറ്റുമെല്ലാം നഗരസഭ അധ്യക്ഷയ്ക്ക് മുന്നില്‍ വെച്ചാ ണ്.ഇത്തരം നടപടിക്രമങ്ങളെല്ലാം പൂര്‍ത്തീകരിച്ചാണ് റോഡ് പ്രവൃത്തി ആരംഭിച്ചത്.റോഡ് പ്രവര്‍ത്തി ആരംഭിക്കുന്നതിന് മുമ്പ് തന്നെ യൂത്ത് ലീഗ് അഴിമത ിആരോപിച്ച് രംഗത്തുവന്നത് വരാനി രിക്കുന്ന തിരഞ്ഞെടുപ്പു മുന്നില്‍ കണ്ടു കൊണ്ടാണ്.റോഡ് ന ിര്‍മ്മാണത്തിന് സ്റ്റോപ്പ് മെമ്മോ ലഭിച്ചിട്ടില്ല. പൊതുജനങ്ങളെ അണിനിരത്തി റോഡ് നിര്‍മ്മാണവുമായി മുന്നോട്ടുപോകുമെന്നും മന്‍സൂര്‍ പറഞ്ഞു.കെ.ശ്യംകുമാര്‍, പി.പി.ഷൗക്കത്തലി, പി.പി .മര ക്കാര്‍, എം.അബ്ദുള്‍അസീസ്, വി.ടി.ഷംസുദ്ദീന്‍ എന്നി പ്രദേശവാ സികളുമായെത്തിയാണ് മന്‍സൂര്‍ ഇക്കാര്യം വ്യക്തമാക്കിയത്.