കോട്ടോപ്പാടം: കാടിറങ്ങി വരുന്ന വന്യമൃഗങ്ങളെ കൊണ്ട് പൊറുതി മുട്ടുകയാണ് മണ്ണാര്‍ക്കാടിന്റെ മലയോരമേഖലയിലെ ജനങ്ങള്‍. താ ലൂക്കിലെ അട്ടപ്പാടിയില്‍ കാട്ടാനയാണ് നാട്ടുകാരുടെ ഉറക്കം കെടു ത്തുന്നതെങ്കില്‍ ചുരത്തിന് താഴെയുള്ള മലയോര മേഖലയായ കോ ട്ടോപ്പാടം,മൈലാംപാടം,അലനല്ലൂര്‍ മേഖലകളില്‍ കാട്ടാനയ്ക്ക് പുറ മെ പുലിയുമുണ്ട്.പുറ്റാനിക്കാട് പള്ളത്ത് ഉണ്ണീന്‍കുട്ടിയുടെ വീട്ടുമുറ്റ ത്ത് പുലിയെത്തിയതായാണ് പറയുന്നത്.വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്‌റ്റേഷനില്‍ നിന്നും വനപാലകര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.കാല്‍പ്പാടുകള്‍ പുലിയുടേതല്ലെന്നും നായയുടേതാണെന്നുമാണ് വനപാലകര്‍ അറി യിച്ചത്.ഭയക്കേണ്ടതില്ലെന്ന് നാട്ടുകാരോട് പറഞ്ഞാണ് മടങ്ങിയത്. എന്നാല്‍ പ്രദേശത്ത് ഭീതിയൊഴിഞ്ഞിട്ടില്ല.അടുത്തിടെ കിഴക്കേകര പൗലോസിന്റെ പശുവിനെ പപുലി പിടിച്ചിരുന്നു.വന്യജീവി ശല്ല്യം മൂലം പ്രദേശത്ത് ജീവിതം പ്രയാസകരമായി തീര്‍ന്നതായി നാട്ടുകാര്‍ പറയുന്നു.ഭീതി പരത്തുന്ന പുലിയെ കൂട് വെച്ച് പിടികൂടണമെന്നാ ണ് പ്രദേശവാസികളുടെ ആവശ്യം.
ഒരാഴ്ച മുമ്പ് കണ്ടമംഗലംമേഖലയില്‍ കാട്ടാനക്കൂട്ടം കൃഷിയിടങ്ങ ളിലിറങ്ങി നാശം വിതച്ചിരുന്നു.ദിവസങ്ങള്‍ക്ക് മുമ്പാണ് മൈലാം പാടം പൊതുവപ്പാടം മേഖലയില്‍ കടുവയെ കണ്ടതായി റബ്ബര്‍ ടാപ്പിംഗ് തൊഴിലാളികള്‍ നാട്ടുകാരെ അറിയിച്ചിരുന്നു.നിലവില്‍ ഇവിടെ നാളുകളായി പുലിശല്യമുണ്ട്.കൂടാതെ കടുവയെ കണ്ടെന്ന് നാട്ടുകാര്‍ ഉറപ്പിച്ചു പറഞ്ഞതോടെ ജനജീവിതം വീണ്ടും ഭീതിയിലാ ണ്.ജനവാസമേഖലയില്‍ നിന്ന് പട്ടാപകല്‍ ആടുകളെ പുലി ആക്രമി ച്ചതും ഇവിടുത്തുകാരുടെ സ്വസ്ഥത കെടുത്തുന്നു.രണ്ട് ആദിവാസി കോളനികളുള്‍പ്പെടെ നിരവധി വീടുകള്‍ ഈ മേഖലയിലുണ്ട്. വനം വകുപ്പ് പുലിയുടെ സാനിധ്യം നിരീക്ഷിക്കാന്‍ ക്യാമറകളും സ്ഥാപി ച്ചിട്ടുണ്ട്. നാട്ടുകാരുടെ സൈ്വര്യജീവിതത്തിന് തടസമായ പുലിയേ യും കടുവയേയും പിടികൂടാന്‍ സ്ഥലത്ത് കൂടുവെക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇതിനുള്ള തുടര്‍ നടപടികളൊന്നും വനം വകുപ്പ് സ്വീകരിച്ചിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി.അതേസമയം കൂട് സ്ഥാപിക്കാനുള്ള നടപടിക്രമങ്ങളിലേക്ക് നീങ്ങുന്നുണ്ടെന്ന് വനംവകുപ്പ് അറിയിച്ചിട്ടുണ്ട്. ക്യാമറകള്‍ സ്ഥാപിച്ചശേഷം പുലി യുടെ സാനിധ്യം പതിഞ്ഞിട്ടില്ല. പൊതുവപ്പാടത്തിനു പുറമെ കാരാ പ്പാടം, അമ്പലപ്പാറ, കണ്ടമംഗലം ഭാഗങ്ങളിലും പുലിശല്യമുണ്ട്. ഇവിടെയെല്ലാം ഒരേസമയങ്ങളില്‍ കൂടുവെക്കുന്നതിന്റെ സാങ്കേ തിക ബുദ്ധിമുട്ടുകള്‍ വനംവകുപ്പിന്റെ മുന്നിലുമുണ്ട്.
വന്യമൃഗശല്യമൂലം മലയോരമേഖലയിലുള്ള ടാപ്പിംഗ് ഉള്‍പ്പടെ തൊഴിലെടുക്കുന്നവര്‍ ബുദ്ധിമുട്ടിലാണ്. എസ്റ്റേറ്റുകളില്‍ അതി രാവിലെ ടാപ്പിംഗ് നടത്താന്‍പോകുന്നവര്‍ ഇപ്പോള്‍ ഒമ്പതുമണിക്കെ ങ്കിലുമാണ് എത്തിച്ചേരുന്നത്. ഇതിനാല്‍ മറ്റുജോലികള്‍ക്ക് പോകാ നും സാധിക്കാത്ത അവസ്ഥയിലാണ് ഇവര്‍. സ്‌കൂളുകള്‍ തുറക്കാ ത്തതിനാല്‍ കുട്ടികള്‍ വീടിനുപുറത്ത് കളിക്കുന്നത് രക്ഷിതാക്ക ളുടെ ആശങ്കകൂട്ടുന്നുമുണ്ട്. പ്രത്യേകിച്ചും പുലിയുള്‍പ്പടെയുള്ള വന്യമൃഗങ്ങള്‍ വളര്‍ത്തുമൃഗങ്ങളെ ആക്രമിക്കുന്ന സാഹചര്യ ത്തില്‍. ജനവാസമേഖലകളില്‍ വിഹരിക്കുന്ന കാട്ടുമൃഗങ്ങളെ തുരത്താനും പിടികൂടാനും ശാശ്വതമായ നടപടികള്‍ സ്വീകരി ക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.