പാലക്കാട്:ഫിറ്റ് ഇന്ത്യ യൂത്ത് ക്ലബ്ബ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ജില്ലയിലെ എല്ലാ ക്ലബ്ബുകള്‍ക്കും നെഹ്‌റു യുവകേന്ദ്ര അവസരമൊ രുക്കുന്നു.കായിക പ്രവര്‍ത്തനങ്ങളോടൊപ്പം എല്ലാ അംഗങ്ങളും ദിവസ വ്യായാമങ്ങളില്‍ ഏര്‍പ്പെടാനും മറ്റുള്ളവരെ വ്യായാമത്തിന് പ്രേരിപ്പിക്കുകയുമാണ് പദ്ധതി ലക്ഷ്യം.ഫിറ്റ് ഇന്ത്യ യൂത്ത് ക്ലബ്ബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്ന ക്ലബ്ബുകള്‍ക്ക് ഓണ്‍ലൈനായി രജി സ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കും. www.fitindia.gov.in രജിസ്റ്റര്‍ ചെയുന്ന ക്ലബ്ബുകള്‍ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈനായി അപ് ലോഡ് ചെയ്യണം. 2021 മാര്‍ച്ച് 31 വരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് ഗ്രേഡിംഗ് നല്‍കുക. രജിസ്റ്റര്‍ ചെയ്ത ക്ലബ്ബുകള്‍ ദേശീയ കായിക ദിനമായ ഓഗസ്റ്റ് 29 നോ സെപ്തംബര്‍ 14 നകം ഫിറ്റ് ഇന്ത്യ റണ്‍ നടത്തണം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഒരാള്‍ ക്കോ ഒന്നില്‍ കൂടുതല്‍ ആളുകള്‍ക്കോ ഫ്രീഡം റണ്‍ നടത്താം. വ്യാ യാമം വീടുകളിലോ ഇന്‍ഡോര്‍ ഗ്രൗണ്ടുകളിലോ ആണ് സംഘടിപ്പി ക്കേണ്ടത്.ഫോട്ടോയും വിവരങ്ങളും അപ്പോള്‍ തന്നെ അപ് ലോഡ് ചെയ്യണം.കൂടുതല്‍ വിവരങ്ങള്‍ ജില്ലാ നെഹ്‌റു യുവകേന്ദ്ര , ജില്ല യൂത്ത് കോര്‍ഡിനേറ്ററുടെ ഓഫീസിലും nykpalakkad2020@gmail.com epw 8547300900 നമ്പറിലും ലഭിക്കും.