അട്ടപ്പാടി:മേഖലയിലെ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി എന്‍ ഷംസുദ്ദീന്‍ എംഎല്‍എയുടെ നേതൃ ത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു.പനി ജലദോഷം,ചുമ പോ ലുള്ള രോഗങ്ങളുള്ള അട്ടപ്പാടിക്കാര്‍ അഗളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ചികിത്സാ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തണമെന്ന് യോഗം നിര്‍ദേശിച്ചു.കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശു പത്രി ഗുരുതര രോഗങ്ങള്‍ക്കും ശസ്ത്രക്രിയ ആവശ്യമായ കേസുക ള്‍ക്കും പ്രസവ സംബന്ധമായ ആവശ്യങ്ങള്‍ക്കുമായി പരിമിതപ്പെടു ത്തണം.അട്ടപ്പാടിയിലേക്ക് അനാവശ്യമായി സന്ദര്‍ശിക്കുന്നവര്‍ക്ക് കര്‍ശനമായ വിലക്ക് ഏര്‍പ്പെടുത്തി.
അട്ടപ്പാടി ഐടിഡിപി ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് കാളിയമ്മ,അഗളി ഗ്രാമപഞ്ചായത്ത് അംഗം മുഹമ്മദ് ജാക്കിര്‍,അട്ടപ്പാടി ഐടിഡിപി പ്രൊജക്ട് ഓഫീസര്‍ പി വാണീദാസ്,ട്രൈബല്‍ ഹെല്‍ത്ത് നോഡല്‍ ഓഫീസര്‍ ഡോ.ആര്‍ പ്രഭുദാസ്,അഗളി പ്രാഥമിക ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീ സര്‍ ഡോ.ജൂഡ് ജോസ് തോംസണ്‍,പുതൂര്‍ ടിഇഒ ജയന്‍ നാലുപുര യ്ക്കല്‍,ഷോളയൂര്‍ ടിഇഒ അജീഷ് എ,അഗളി ടിഇഒ സുദീപ് കുമാര്‍ എസ് എന്നിവര്‍ പങ്കെടുത്തു.