അഗളി:അട്ടപ്പാടി ഊരുകളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കുളള ഓണ്‍ലൈന്‍ ക്ലാസുകള്‍ അവരുടെതായ ഗോത്ര ഭാഷകളിലേയ്ക്ക് മൊഴിമാറ്റം ചെയ്ത് ‘നമ്ത്ത് ബാസെ’ എന്ന പേരില്‍ ആരംഭിച്ചു. സര്‍ ക്കാര്‍ ‘മഴവില്‍ പൂവ്’ എന്ന പേരില്‍ സംസ്ഥാനത്തെ ആദിവാസി മേഖലകളെ കേന്ദ്രീകരിച്ച് നടത്തുന്ന ഓണ്‍ലൈന്‍ ക്ലാസുകളുടെ ചുവട്പിടിച്ചാണ് അഗളി ബ്ലോക്ക് റിസോഴ്സ് സെന്ററിലും ‘നമ്ത്ത് ബാസെ’ ക്ലാസ് നടക്കുന്നത്.അട്ടപ്പാടിമേഖലയിലെ 320 ഓളം വരുന്ന ഒന്നാം ക്ലാസിലെ വിദ്യാര്‍ഥികള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ ഇരുള, കുറുമ്പ, മുഡുക ഗോത്ര ഭാഷകളില്‍ ക്ലാസുകള്‍ നല്‍കുന്നത്.
പരമ്പരാഗത ഗോത്ര വിഭാഗങ്ങളുള്‍പ്പടെയുള്ള വിദ്യാര്‍ത്ഥികളുടെ സ്‌കൂളുകളില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക് ഒഴിവാക്കുക, ഗോത്ര വിഭാഗങ്ങളിലുള്ള വിദ്യാര്‍ഥികള്‍ക്ക് പഠനത്തിന് ഭാഷ പലപ്പോഴും തടസ്സമാകുന്ന സാഹചര്യം ഒഴിവാക്കുക, പാഠഭാഗങ്ങള്‍ എല്ലാ വിദ്യാര്‍ഥികളിലേക്കും എത്തിക്കുക തുടങ്ങിയവ ലക്ഷ്യമിട്ടാണ് എസ്.എസ്.കെ യുടെ സഹകരണത്തോടെ ബി.ആര്‍.സി പദ്ധതി ആരംഭിച്ചതെന്ന് സമഗ്ര ശിക്ഷാ കേരളം അഗളി ബ്ലോക്ക് പ്രൊജക്റ്റ് കോ – ഓര്‍ഡിനേറ്റര്‍ സി.പി. വിജയന്‍ പറഞ്ഞു.
അഗളി ബി.ആര്‍.സി.യില്‍ റെക്കോര്‍ഡ് ചെയ്യുന്ന ക്ലാസുകള്‍ ഊരുകളിലെ സാമൂഹിക പഠന മുറികളിലൂടെയാണ് വിദ്യാര്‍ഥി കളിലേയ്ക്ക് എത്തിക്കുന്നത്. സ്‌കൂള്‍ അധ്യാപകരും ഊരുകള്‍ കേന്ദ്രീകരിച്ചുള്ള മെന്റര്‍ അധ്യാപകരുമാണ് ക്ലാസുകള്‍ എടുക്കു ന്നത്. അഗളി ബി.ആര്‍. സി യ്ക്ക് കീഴിലുള്ള 13 അധ്യാപകര്‍ക്ക് ഇതിനായി പ്രത്യേക പരിശീലനം നല്‍കിയിട്ടുണ്ട്. ജൂലൈ അവ സാനവാരമാണ് ക്ലാസുകള്‍ ആരംഭിച്ചത്. ഇതിനോടകം 18 ക്ലാസുകള്‍ പൂര്‍ത്തിയായിട്ടുണ്ട്.