മണ്ണാര്‍ക്കാട് :ജില്ലയില്‍ മണ്ണാര്‍ക്കാട്, ചിറ്റൂര്‍ താലൂക്കുകളിലായി നിലവില്‍ രണ്ട് ദുരിതാശ്വാസക്യാമ്പുകളാണുള്ളത്. മണ്ണാര്‍ക്കാട് താലൂക്കിലെ കോട്ടോപ്പാടം വില്ലേജ് ഒന്നിലുള്ളവരെ ഗവ: യു.പി. എസ്. ബീമനാടും , ചിറ്റൂര്‍ താലൂക്കിലെ നെല്ലിയാമ്പതിയിസുള്ള വര്‍ക്കായി അയിലൂര്‍ പ്രീ-മെട്രിക് ഹോസ്റ്റലിലുമായാണ് ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത് . രണ്ട് ക്യാമ്പുകളിലായി 37 പുരുഷന്‍മാര്‍, 33 സ്ത്രീകള്‍ , 43 കുട്ടികള്‍ ഉള്‍പ്പടെ 113 പേര്‍ താമസിക്കുന്നു. മണ്ണാര്‍ ക്കാട് താലൂക്കിലെ പാക്കാത്ത് കുളമ്പ് അങ്കണവാടി , എം.ആര്‍.എസ്. മുക്കാലി, ഗവണ്‍മെന്റ് ട്രൈബല്‍ എച്ച്.എസ്.എസ്. ഷോളയൂര്‍, പാലക്കയം ദാറുല്‍ ഗേള്‍സ് ഹോം, പുളിക്കല്‍ ഗവണ്‍മെന്റ് യു.പി. സ്‌കൂള്‍ (എസ്.ടി), ഹോളിഫാമിലി കോണ്‍വെന്റ് യു.പി. സ്‌കൂള്‍( എസ്. ടി), മേപ്പാടം അംഗനവാടി പൂഞ്ചോല, ജി.എല്‍.പി.എസ്. മരുതന്‍ കാട്, ഷോളയൂര്‍ ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് കോര്‍ട്ടേഴ്‌സ്,
ചിറ്റൂര്‍ താലൂക്കിലെ പറമ്പിക്കുളം വയര്‍ലെസ് സ്റ്റേഷന്‍ , ആലത്തൂര്‍ താലൂക്കിലെ പാറശ്ശേരി അങ്കണവാടി, ഒറ്റപ്പാലം താലൂക്കിലെ പൂക്കോട്ടുകാവ് സൗമ്യ കല്യാണമണ്ഡപം , എന്നിടങ്ങളിലായി പ്രവര്‍ത്തിച്ചിരുന്ന ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവര്‍ത്തനം നിലവില്‍ അവസാനിപ്പിച്ചു .