മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍-കരിമ്പുഴ പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ചങ്ങലീരി ഞെട്ടരക്കടവ് കോസ്‌വേയുടെ ശോചനീ യാവസ്ഥ പരിഹരിക്കാന്‍ തുക അനുവദിച്ചതോടെ രണ്ടുവര്‍ഷം നീണ്ട നാട്ടുകാരുടെ ഭീതിയാത്രയ്ക്ക് മോചനമാകാനുള്ള വഴി തെളി ഞ്ഞു.പാലത്തിന്റെ കൈവരികള്‍ പുനസ്ഥാപിക്കാന്‍ പൊതുമരാമ ത്ത് വകുപ്പിന്റെ പാലം വിഭാഗം 3.48 ലക്ഷംരൂപ അനുവദിച്ചതായി പി ഉണ്ണി എംഎല്‍എ അറിയിച്ചു.തായി പി ഉണ്ണി എംഎല്‍എ അറിയി ച്ചു.. തകര്‍ ന്ന കൈവരികള്‍ ഉടനെ പുനസ്ഥാപിച്ച് പാലത്തിലൂടെയു ള്ള യാത്ര സുഗമമാക്കണമെന്ന ആവശ്യം പരിഗണിക്കപ്പെട്ടതിന്റെ സന്തോഷ ത്തിലാണ് നാട്ടുകാര്‍.
2018ലെ പ്രളയത്തിലാണ് പാലത്തിന്റെ കൈവരികള്‍ തകര്‍ന്നു പോയത്.കോസ് വേയിലേക്ക് പ്രവേശിക്കുന്ന അപ്രോച്ച് റോഡുകളും കെവരികളുടെ തകര്‍ച്ചയും ഇതുവഴിയുള്ള യാത്ര വന്‍അപകട ഭീഷ ണി ഉയര്‍ത്തുന്നുണ്ട്.മഴക്കാലത്ത് കോസ് വേ വെള്ളത്തിനടിയിലാ കുന്ന സാഹചര്യത്തില്‍ പൊമ്പ്ര, കൂട്ടിലക്കടവ് ,എളമ്പുലാശ്ശേരി ഭാഗ ങ്ങളിലുള്ളവര്‍ മണ്ണാര്‍ക്കാട്ടേക്ക് എത്തിപ്പെടാന്‍ പെടാപ്പാടാണ്. പുഴ യിലെ ജലനിരപ്പ് കുറഞ്ഞാലും കൈവരികളില്ലാത്തതിനാല്‍ യാത്ര ഭീതിയുടെ മുള്‍മുനയിലൂടെയാണ്. ബസ് സര്‍വീസുള്ള റൂട്ടായതി നാല്‍തന്നെ വിദ്യാര്‍ഥികളുള്‍പ്പടെയുള്ള നിരവധിപേര്‍ ഇതുവഴിയാ ണ് സഞ്ചാരം.കാലൊന്നുതെറ്റിയാല്‍ കുത്തൊഴുക്കുള്ള പുഴയിലേ ക്കാണ് പതിക്കുക. ഇരുചക്രവാഹനയാത്രയും ഏറെ അപകടം പിടി ച്ചതാണ്. നാട്ടുകാരുടെയും വ്യാപാരികളുടെയും നേതൃത്വത്തില്‍ കയറും മുളയും ഉപയോഗിച്ച് താല്‍ക്കാലിക കൈവരി നിര്‍മിച്ചിരു ന്നെങ്കിലും രണ്ടാഴ്ചമുമ്പുണ്ടായ മലവെള്ളപ്പാച്ചിലില്‍ ഇതും തകര്‍ന്നു പോയ അവസ്ഥയിലാണ്.
നിലവില്‍ കോസ് വേയ്ക്കരികിലെ കടവിലേക്കാണ് സമീപത്തെ സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ കുളിക്കാനും വസ്ത്രമലക്കു വാനും എത്താറുള്ളത്. കുട്ടികള്‍ പാലത്തിനുമുകളില്‍ കയറുന്ന തും മറ്റും ഭീതിസൃഷ്ടിക്കുന്ന കാഴ്ചയാണ്.മുന്‍ എംപി എന്‍. എന്‍. കൃഷ്ണദാസിന്റെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് നിര്‍മിച്ച കോസ് വേയുടെ ഉദ്ഘാടനം 1998 ല്‍ മുന്‍ ധനകാര്യ മന്ത്രി ടി. ശിവ ദാസ മേനോനാണ് നിര്‍വഹിച്ചത്.