മണ്ണാര്‍ക്കാട്:ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ ഓണ വിപണിയിലെത്തുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പു വരുത്തുന്നതിന് ഭക്ഷണശാലകളിലും ഭക്ഷണവിതരണശാല കളി ലും ശുചിത്വമാനദണ്ഡങ്ങള്‍ പരിശോധിക്കുന്നതിന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മൂന്ന് സ്‌ക്വാഡുകള്‍ സെപ്തംബര്‍ അഞ്ച് വരെ പ്രവര്‍ ത്തിക്കും. മൊത്ത വില്‍പന കേന്ദ്രങ്ങള്‍, ഭക്ഷ്യ നിര്‍മ്മാണ വിതരണ കേന്ദ്രങ്ങള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, ചില്ലറവില്‍പന കേന്ദ്രങ്ങള്‍, ഹോട്ട ലുകള്‍, ബേക്കറികള്‍, തട്ടുകടകള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തും. ചെക്പോസ്റ്റുകള്‍ കേന്ദ്രീകരിച്ചും പരിശോധന നടത്തും. നിരത്തുകളുടെ അരികില്‍ ഭക്ഷണവില്‍പന നടത്തുന്നവരെയും പ്രത്യേകം നിരീക്ഷിക്കുന്നതിന് സ്‌ക്വാഡുകള്‍ക്ക് നിര്‍ദ്ദേശം നല്‍ കിയട്ടുണ്ട്. ഭക്ഷ്യ സുരക്ഷാ ലൈസന്‍സോ രജിസ്ട്രേഷനോ ഇല്ലാ തെ വില്‍പന നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കു മെന്ന് ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷ്ണര്‍ അറിയിച്ചു. റെഡി ടു ഈറ്റ് ഭക്ഷണവസ്തുക്കള്‍ ഉണ്ടാക്കി വില്‍പന നടത്തുന്നവര്‍ ഉള്‍പ്പെടെ യുളളവര്‍ വെളളം പരിശോധിച്ച റിപ്പോര്‍ട്ട്, ഭക്ഷ്യ വസ്തുക്കള്‍ കൈ കാര്യം ചെയ്യുവരുടെ മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് എന്നിവ നിര്‍ബന്ധമായും കൈവശം സൂക്ഷിക്കേണ്ടതാണ്. കോവിഡ് പശ്ചാത്തലത്തില്‍ സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് പരിശോധനകളില്‍ ഉറപ്പുവരുത്തും.

വിപണിയില്‍ ലഭ്യമായിട്ടുളള ഭക്ഷ്യവസ്തുക്കളെ സംബന്ധിച്ച് പൊതുജനങ്ങള്‍ക്കുളള പരാതികള്‍ ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ ടോള്‍ ഫ്രീനമ്പറായ 1800-425-1125 ലും താഴെപറയുന്ന നമ്പറുകളിലും അറിയിക്കാം.

ഭക്ഷ്യ സുരക്ഷ അസി. കമ്മീഷ്ണര്‍, പാലക്കാട് – 8943346189
ഭക്ഷ്യ സുരക്ഷ ഓഫീസര്‍, പലക്കാട് സര്‍ക്കിള്‍ – 8943346599
ഭക്ഷ്യ സുരക്ഷ ഓഫീസര്‍, മലമ്പുഴ സര്‍ക്കിള്‍ – 7593873314
ഭക്ഷ്യ സുരക്ഷ ഓഫീസര്‍, ചിറ്റൂര്‍ സര്‍ക്കിള്‍ -7593873325
ഭക്ഷ്യ സുരക്ഷ ഓഫീസര്‍, ആലത്തൂര്‍ സര്‍ക്കിള്‍ -8943341890
ഭക്ഷ്യ സുരക്ഷ ഓഫീസര്‍, കോങ്ങാട് സര്‍ക്കിള്‍ -7593873340
ഭക്ഷ്യ സുരക്ഷ ഓഫീസര്‍,മണ്ണാര്‍ക്കാട് സര്‍ക്കിള്‍ -7593000863
ഭക്ഷ്യ സുരക്ഷ ഓഫീസര്‍, ഒറ്റപ്പാലം സര്‍ക്കിള്‍ -7593873329
നോഡല്‍ ഭക്ഷ്യ സുരക്ഷ ആഫീസര്‍ – 9446906839

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!