പാലക്കാട് : പൊതു ജനങ്ങൾക്ക് ഡോകടർമാരുടെ നിർദ്ദേശ പ്രകാര മല്ലാതെ സ്വമേധയാ സർക്കാർ അംഗീകരിച്ചിരിക്കുന്ന സ്വകാര്യ ലാബുകളിലോ ആശുപത്രികളിലോ കോവിഡ് 19 പരിശോധന നടത്താവുന്നതാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

രോഗബാധ സ്ഥിരീകരിച്ചിട്ടില്ലാത്ത പ്രദേശങ്ങളിൽ നിന്നാണെ ങ്കിലും 60 വയസ്സിനു മുകളിലും 10 വയസ്സിനു താഴെയുമല്ലാത്ത വർക്ക് ടെസ്റ്റ് നടത്താം.

കോവിഡ് പ്രതിരോധ നിയന്ത്രണ നടപടികളിൽ ഏർപ്പെട്ടിരിക്കു ന്നവർ, ദ്രുത കർമ്മ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികൾ, സന്നദ്ധ സേവകർ, വൃദ്ധസദനങ്ങളിലെ അന്തേവാസികൾ, കണ്ടൈൻമെൻ്റ് സോണുകൾക്ക് സമീപം താമസിക്കുന്നവർ, മാർക്കറ്റുകൾ, ഷോപ്പു കൾ, മാർജിൻ ഫ്രീ ഷോപ്പുകൾ എന്നിവിടങ്ങളിൽ സജീവമായി ഇടപെടുന്നവർ എന്നിവർക്ക് മുൻഗണന വിഭാഗത്തിൽ ഉൾപ്പെടും.

ബാങ്കുകൾ, ഐ ടി സ്ഥാപനങ്ങൾ, പ്രൈവറ്റ് സ്ഥാപനങ്ങൾ, വ്യവസാ യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ ജീവനക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും സ്വന്തം ചിലവിൽ ഇത്തരം ലാബുകളിൽ നിന്നോ ആശുപത്രികളിൽ നിന്നോ പരിശോധന നടത്താവുന്നതാ ണ്. സ്ഥാപനങ്ങൾ ഇത്തരം പരിശോധനകളെക്കുറിച്ചുള്ള വിശദ വിവരങ്ങൾ ജില്ലാതലത്തിൽ ക്രോഡീകരിക്കുന്നതിനായി നൽക ണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്.

ജില്ലയിൽ പരിശോധന നടത്തുന്നതിന് അംഗീകാരമുള്ള സ്ഥാപനങ്ങൾ

ആർ.ടി – പി സി ആർ ഓപ്പൺ സിസ്റ്റം
ഡേയ്ൻ ഡയഗനോസ്റ്റിക് പ്രൈവറ്റ് ലിമിറ്റഡ്, ആർ.സി റോഡ്, പാലക്കാട്

ട്രൂ നാറ്റ്
അവൈറ്റിസ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽസ് പ്രൈവറ്റ് ലിമിറ്റഡ്, നെന്മാറ പാലക്കാട്.

വള്ളുവനാട് ഹോസ്പിറ്റൽ കോംപ്ലക്സ്, ഒറ്റപ്പാലം

ആൻ്റിജൻ ടെസ്റ്റുകൾ
പാലന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, കണ്ണാടി

അവൈറ്റിസ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽസ് പ്രൈവറ്റ് ലിമിറ്റഡ്, നെന്മാറ പാലക്കാട്.

വള്ളുവനാട് ഹോസ്പിറ്റൽ കോംപ്ലക്സ്, ഒറ്റപ്പാലം

ന്യൂ അൽമ ഹോസ്പിറ്റൽ,മണ്ണാർക്കാട്, പാലക്കാട്.

പി.കെ.ദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, വാണിയംകുളം

സേവന ഹോസ്പിറ്റൽ ആൻ്റ് റിസർച്ച് സെൻ്റർ ,പ്രൈവറ്റ് ലിമിറ്റഡ്, കല്ലടിപ്പറ്റ, പട്ടാമ്പി

അഹല്യ ഡയബറ്റിസ് ഹോസ്പിറ്റൽ, കോഴിപ്പാറ, പാലക്കാട്

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!