മണ്ണാര്‍ക്കാട് :റൂറല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് നാട്ടുചന്തയുടെ നിര്‍മാണോദ്ഘാടനം ഓണ്‍ലൈന്‍ വഴി മന്ത്രി കടകം പള്ളി സുരേ ന്ദ്രന്‍ ഓണ്‍ലൈനില്‍ നിര്‍വ്വഹിച്ചു.സംസ്ഥാനം മാതൃകയാക്കിയ മുറ്റത്തെ മുല്ലയ്ക്ക് ശേഷം റൂറല്‍ ബാങ്ക് നടപ്പിലാക്കുന്ന നാട്ടു ചന്ത മറ്റ് സഹകരണ പ്രസ്ഥാനങ്ങള്‍ക്കും മാതൃകയാണെന്ന് മന്ത്രി പറ ഞ്ഞു.ശിലാഫലകം അനാച്ഛാദനം പികെ ശശി എംഎല്‍എ നിര്‍വ്വഹി ച്ചു.ബാങ്ക് പ്രസിഡന്റ് അഡ്വ കെ സുരേഷ് അധ്യക്ഷനായി. സഹകര ണ വകുപ്പ് സെക്രട്ടറി മിനി ആന്റണി ഐഎഎസ്,സഹകരണ സംഘം രജിസ്ട്രാര്‍ ഡോ നരസിംഹുഗാരി ടി എല്‍ റെഡ്ഡി എന്നിവര്‍ മുഖ്യാതിഥികളായി.പാലക്കാട് ജോയിന്റ് രജിസ്ട്രാര്‍ അനിത ടി ബാലന്‍,കെഎല്‍ഡിസി എംഡി രാജീവ്,സംസ്ഥാന സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റ് പിഎ ഉമ്മര്‍,റൂറല്‍ ബാങ്ക് സെക്രട്ടറി എം പുരുഷോത്തമന്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ യുടി രാമകൃഷ്ണന്‍,പാലോട് മണിക്ഠന്‍,പിആര്‍ സുരേഷ്,ടിഎ സലാം, അഡ്വ.ജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.
കാര്‍ഷിക മേഖലയിലുള്ള ബാങ്കിന്റെ ഇടപെടല്‍ കൂടുതല്‍ ശക്തി പ്പെടുത്തി നല്ല ആരോഗ്യത്തിന് നല്ല ഭക്ഷണം എന്ന ആശയത്തിന് ഊന്നല്‍ നല്‍കി മത്സ്യം,മാംസം,പാല്‍,മുട്ട,പാല്‍ ഉല്‍പ്പന്നങ്ങള്‍,പഴം പച്ചക്കറി ഫലവ്യഞ്ജനങ്ങള്‍ എന്നിവ ഗുണമേന്‍മയോടു കൂടി ഒരു കുടക്കീഴില്‍ ലഭ്യമാക്കുന്ന നാട്ടുചന്ത ഈ സാമ്പത്തിക വര്‍ഷം തന്നെ പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാക്കാനാണ് പദ്ധതി. മണ്ണാര്‍ ക്കാട് ടൗണില്‍ ബാങ്ക് ഹെഡ്ഡ് ഓഫീസിന് സമീപം ബാങ്കിന്റെ ഉടമ സ്ഥതയിലുള്ള 60സെന്റ് സ്ഥലത്ത് സംസ്ഥാനത്ത് സഹകരണ മേഖലയിലെ ആദ്യത്തെ സമഗ്ര പദ്ധതി എന്ന നിലയിലാണ് പദ്ധതി ആരംഭിക്കുന്നത്.അണ്ടര്‍ഗ്രൗണ്ട്, ഗ്രൗണ്ട് ഫ്ളോര്‍ എന്നിവയിലായി ഏകദേശം 23,000 ചതുരശ്ര അടി സ്ഥലത്ത് 25 കടമുറികളും അനുബ ന്ധ സൗകര്യങ്ങളും ഉള്‍പ്പെടുന്ന രീതിയിലാണ് നാട്ടുചന്തയുടെ ആദ്യഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.മണ്ണാര്‍ക്കാട് നഗരസഭ,തെങ്കര ഗ്രാമ പഞ്ചായത്തും ചേരുന്ന ബാങ്കിന്റെ പ്രവര്‍ ത്തന പരിധിയിലെ കര്‍ഷകര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ ന്യായമാ യ വിലക്ക് വില്‍ക്കാനുള്ള അവസരമൊരുക്കുന്നതിനായി കര്‍ഷക ചന്തയും ക്രമീകരിക്കും.നാമമാത്രമായ തറവാടക ഈടാക്കിയായിരി ക്കും ബാങ്ക് കര്‍ഷകര്‍ക്ക് ഇതിനായുള്ള സൗകര്യം ഒരുക്കുക. കൂടുത ല്‍ ഉല്‍പ്പന്നങ്ങളുള്ള കര്‍ഷകരില്‍ നിന്നും അവരുടെ കൃഷിയിടങ്ങ ളില്‍ നിന്നും ഉല്‍പ്പനങ്ങള്‍ നേരിട്ട് സംഭരിക്കുകയും മികച്ച വിപണി കണ്ടെത്തി കര്‍ഷകന് ഉയര്‍ന്ന വില ലഭ്യമാക്കുകയും ചെയ്യും. കാര്‍ ഷിക ഉത്പന്നങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കാന്‍ കെഎല്‍ഡി സിയു ടെ സാങ്കേതിക സഹായത്തോടെ ചന്തയില്‍ കോള്‍ഡ് സ്റ്റോറേജ് സൗകര്യവും ഒരുക്കും.