അലനല്ലൂര്‍:എടത്തനാട്ടുകര മുണ്ടക്കുന്ന് മൂച്ചിക്കല്‍ ബൈപ്പാസ് റോ ഡ് കോണ്‍ഗ്രിറ്റ് വര്‍ക്കുകള്‍ പൂര്‍ത്തീകരിച്ച് നാടിനു സമര്‍പ്പിച്ചു. മഴ ക്കാലത്ത് ചളിക്കുളമായി കാല്‍നട പോലും സാധ്യമാകാതെ കിട ന്നിരുന്ന വഴി പഞ്ചായത്തിലേക്ക് സറണ്‍ഡര്‍ ചെയ്ത് പഞ്ചായത്ത് ആസ്തി രജിസ്റ്ററില്‍ ഉള്‍പ്പെടുത്തി.നിര്‍മ്മാണ ചിലവിലേക്കായി അല നല്ലൂര്‍ ഗ്രാമപഞ്ചായത്തിലേക്ക് മൂന്ന് തവണ 100 % നികുതി കൈവ രിച്ച മുണ്ടക്കുന്ന് വര്‍ഡിന് പഞ്ചായത്ത് പാരിതോഷികമായി ലഭിച്ച തുകയും ചേര്‍ത്ത് അഞ്ചര ലക്ഷം രൂപ കൊണ്ട് 150 മീറ്റര്‍ നീളം കോണ്‍ഗ്രീറ്റ് പണി പൂര്‍ത്തീകരിച്ച് റോഡ് പഞ്ചായത്തംഗം സി.മുഹ മ്മദാലി ഉദ്ഘാടനം ചെയ്തു. എം.പി. എ ബക്കര്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു മുന്‍ ഡെപ്യുട്ടി തഹസില്‍ദാര്‍ പി.ദാമോദരന്‍, ഇ.സുകുമാ രന്‍ മാസ്റ്റര്‍, സി.മുസ്തഫ, സി.റഫീഖലി, പി.അശോകന്‍, പി.പി. ഫിറോ സ് മാസ്റ്റര്‍, സി.ഷൗക്കത്തലി, സി. യൂസഫ് ഹാജി, വി.ടി.ഉസ്മാന്‍, സി. മമ്മത്, പി.പി.അലി, കെ.അഫ്‌സല്‍, ഒ. നിജാസ്, സി.ലുഖ്മാന്‍, വി.ടി. സമീല്‍, സി.ഉസ്മാന്‍, കെ.സത്യന്‍ മാസ്റ്റര്‍, പി.സദറുദ്ദീന്‍, എ. കുമാരന്‍, പി.സേതു തുടങ്ങിയവര്‍ സംബന്ധിച്ചു.ബൈപ്പാസ് റോഡ് നിലവില്‍ വന്നതോടെ കാപ്പുപറമ്പ്,അമ്പലപ്പാറ പ്രദേശവാസികള്‍ക്ക് അലന ല്ലൂരിലേക്കും പെരിന്തല്‍മണ്ണയിലേക്കുംനാല് കിലോമീറ്റര്‍ ദൂരം കുറയും.