കോട്ടോപ്പാടം:പുലി ഭീതി പരത്തുന്ന മൈലാംപാടം പൊതുവപ്പാട ത്ത് കടുവയെ കണ്ടെന്ന് പ്രചരണമുണ്ടായതോടെ പ്രദേശത്തിന്റെ ഭീതി ഇരട്ടിച്ചു.കഴിഞ്ഞദിവസം പൊതുവപ്പാടത്തെ റബര്‍ ടാപ്പിംഗ് തൊഴിലാളി മൊബൈലില്‍ പകര്‍ത്തിയെന്ന് അവകാശപ്പെടുന്ന കടുവയുടെ ചിത്രം സാമൂഹികമാധ്യമങ്ങളിലുള്‍പ്പടെ പ്രചരിച്ചതോ ടെ നാട്ടുകാരുടെ ഭീതി വീണ്ടും വര്‍ധിച്ചിരിക്കുകയാണ്. കടുവയെ കണ്ടെന്ന പ്രചരണത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ന് തിരുവിഴാം കുന്ന് ഫോറസ്റ്റ് സ്റ്റേഷന്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി നിരീക്ഷണം നടത്തിയെങ്കിലും കടുവയുടേതിന് സമാനമായ കാല്‍പ്പാടുകളോ മറ്റോ കണ്ടെത്തിയില്ല.കൂടാതെ കടുവയെ കണ്ടെന്നുംചിത്രം പകര്‍ ത്തിയെന്ന് അവകാശപ്പെടുന്ന വ്യക്തിയെ ബന്ധപ്പെടാന്‍ ഉദ്യോഗ സ്ഥര്‍ക്ക് സാധിക്കാത്തതിനാല്‍ കടുവയിറങ്ങിയെന്നത് സ്ഥിരീക രിക്കാനായിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.അതേസമയം കടുവ യുടെ സാന്നിദ്ധ്യമുണ്ടെന്ന വിശ്വാസത്തില്‍തന്നെയാണ് നാട്ടുകാര്‍. പ്രദേശത്ത് പുലി ഭീതി മാസങ്ങളായി നിലനില്‍ക്കുന്നുണ്ട്. രണ്ടാഴ്ച മുമ്പ് കൊങ്ങന്‍പറമ്പില്‍ മുഹമ്മദ് അനസിന്റെ ആടുകളിലൊന്നി നെ പുലി കൊന്നുതിന്നുകയും മറ്റൊരു ആടിനെ പരിക്കേല്‍പ്പി ക്കുകയും ചെയ്തിരുന്നു.തുടര്‍ന്ന് പ്രദേശവാസികളായ നിജോ വര്‍ഗീ സ്,ബാബു പൊതുവപ്പാടം,റെജി തോമസ്,നൗഷാദ് വെള്ളപ്പാടം എന്നിവര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പുലിയെ നിരീക്ഷിക്കാന്‍ വനംവകുപ്പ് രണ്ടു ക്യാമറകള്‍ കഴിഞ്ഞദിവസങ്ങളില്‍ സ്ഥാപിക്കു കയും ചെയ്തു. ക്യാമറകള്‍ സ്ഥാപിച്ചതിന് കുറച്ചുമാറിയാണ് കടുവ യെ കണ്ടതെന്നാണ് പറയപ്പെടുന്നത്.