കരിമ്പ:കോവിഡ് 19 ബാധിച്ച് കരിമ്പ ഗ്രാമപഞ്ചായത്തില്‍ നില വില്‍ ചികിത്സയില്‍ ഉള്ളത് 12 പേര്‍.ഇതില്‍ പത്ത് പേര്‍ക്ക് സമ്പ ര്‍ക്കത്തിലൂടെയും അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തിയ രണ്ടു പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.നിലവില്‍ ചികിത്സയിലുള്ള വരുടെ ആരോഗ്യ നിലയില്‍ ആശങ്കപ്പെടാനില്ലെന്ന് അധികൃതര്‍ അറിയിച്ചു. പഞ്ചായത്തില്‍ ഇതുവരെ 1384 പേര്‍ക്ക് ആന്റിജന്‍ പരി ശോധന നടത്തിയതല്‍ 57 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.ഇതില്‍ 30 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായത്. ആകെ 45 പേര്‍ രോഗമുക്തരായി.പഞ്ചായത്തില്‍ 124 പേരാണ് നിലവില്‍ ക്വാറന്റൈനില്‍ കഴിയുന്നത്. 15 പേര്‍ കരിമ്പ ഗവ. ഹയര്‍ സെക്ക ന്ററി സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈ നിലും രണ്ടു പേര്‍ പെയ്ഡ് ക്വാറന്റൈനിലും 107 പേര്‍ ഹോം ക്വാറ ന്റൈനിലുമാണ്. പഞ്ചായത്തിലെ കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീ കരിക്കുന്ന സാഹചര്യത്തില്‍ സമ്പര്‍ക്ക സാധ്യത കണക്കിലെടുത്ത് 6, 10, 13 വാര്‍ഡുകള്‍ കണ്ടയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. ഗ്രാമപഞ്ചായത്തില്‍ കോവിഡുമായി ബന്ധപ്പെട്ട് അവലോകന യോ ഗം സംഘടിപ്പിക്കുകയും സാധ്യതകള്‍ വിലയിരുത്തി നടപടികള്‍ സ്വീകരിച്ചു വരുന്നതായും പഞ്ചായത്ത് പ്രസിഡന്റ് സി. കെ ജയശ്രീ പറഞ്ഞു. അവശ്യ സാഹചര്യങ്ങളില്‍ പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശ ങ്ങള്‍ എത്തിക്കുന്നതിനായി അനൗണ്‍സ്മെന്റുകള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നുണ്ട്.