മണ്ണാര്‍ക്കാട്:പ്രതീക്ഷകളുടെ പൂവിളികളുമായി ചിങ്ങം പിറന്നു. മലയാളത്തിന്റെ പുതുവര്‍ഷാരംഭം.ദുര്‍ഘടം പെയ്ത കര്‍ക്കിടകത്തി ന്റെ അവസാന ദിവസങ്ങളില്‍ പതിയെ മാറി നിന്ന മഴയയേും ഒപ്പം കൂട്ടിയാണ് പൊന്നിന്‍ ചിങ്ങമെത്തിയത്.കാര്‍ഷിക സമൃദ്ധിക്കായി മണ്ണിലിറങ്ങാന്‍ നാം ഓരോരുത്തരേയും ഓര്‍മപ്പെടുത്തുന്ന കര്‍ഷക ദിനവും ഇന്ന് തന്നെയാണ്.കാര്‍ഷിക സംസ്‌കാരത്തിന്റേയും ഓണക്കാലത്തിന്റെയും ഗൃഹാതുര സ്മരണകള്‍ ഉണര്‍ത്തുന്നു പൊന്നിന്‍ ചിങ്ങം.നാട് മുഴുവന്‍ കോവിഡ് ദുരിതത്തിന്റെ ഭയാശങ്ക പേറുമ്പോഴും ഈ കര്‍ഷക ദിനത്തില്‍ കര്‍ഷകരുടെ മുഖത്ത് പ്രത്യാശയുടെ തിളക്കമുണ്ട്.

കര്‍ക്കിടകം പെയ്ത് തീരുമ്പോള്‍ പ്രതിസന്ധികള്‍ക്കും മാറാവ്യാധി ക്കും അപ്പുറം പുത്തന്‍ പിറവിയുണ്ടെന്ന് ഓര്‍മ്മപ്പെടുത്തിയാണ് ചിങ്ങമെത്തുന്നത്.22ന് അത്തം പുലരും.31നാണ് തിരുവോണം. കോവിഡ് പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ പുറ ത്തിറങ്ങാന്‍ പോലുമാകാത്ത സാഹചര്യത്തില്‍ ഓണത്തിനും ഇക്കുറി പൊലിമ കുറയാനാണ് സാധ്യത.

കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലെന്ന പോലെ ഇത്തവണ പ്രളയമുണ്ടാ യില്ലെന്നത് ആശ്വാസം പകരുന്നതാണ്.മുന്‍ വര്‍ഷങ്ങളിലേത് പോ ലെ കാര്യമായ കൃഷിനാശവും ഉണ്ടായിട്ടില്ല.ജൂണ്‍ ജൂലായ് മാസ ങ്ങളില്‍ ദുര്‍ബ്ബലമായി നിന്ന കാലവര്‍ഷം കര്‍ക്കിടകത്തില്‍ മതി മറന്നു.അണക്കെട്ടുകളിലും പുഴകളിലും തോടുകളിലുമെല്ലാം ജലനിരപ്പ് ഉയര്‍ന്നതോടെ കാര്‍ഷിക ജില്ലയില്‍ നെല്‍കൃഷിക്ക് ആവശ്യമായ വെള്ളം ലഭിച്ചു.പലഭാഗങ്ങളിലും പാടം കതിരണിയാ റായി.ഓണം കഴിഞ്ഞാണ് ജില്ലയില്‍ കൊയ്ത്ത് തുടങ്ങുക.മികച്ച വിളവ് ലഭിക്കുന്ന പ്രതീക്ഷ മുറുകെ പിടിക്കുകയാണ് കര്‍ഷക ജനത.

കഴിഞ്ഞ രണ്ട് വിളകളിലായി 2.97 ലക്ഷം മെട്രിക് ടണ്‍ നെല്ലാണ് സപ്ലൈകോ ജില്ലയില്‍ നിന്നും സംഭരിച്ചത്.ഇതില്‍ ഒന്നാം വിളയുടെ സംഭരണ തുക നല്‍കിയിട്ടുണ്ട്.രണ്ടാം വിളയുടെ തുക വിതരണം അവസാനഘട്ടത്തിലാണ്.കോവിഡാനന്തര കേരളം നേരിടാന്‍ ഇടയുള്ള ഭക്ഷ്യക്ഷാമം മുന്‍നിര്‍ത്തി സര്‍ക്കാര്‍ ആവിഷ്‌കരിച്ച സുഭിക്ഷ കേരളം പദ്ധതിയില്‍ തദ്ദേശ സ്ഥാപനങ്ങളും സംഘടന കളും കൈകോര്‍ത്തിരിക്കുന്നതിനാല്‍ പച്ചക്കറിയുടെ കാര്യത്തില്‍ ഇക്കുറി ആശങ്കയ്ക്ക് ഇടയുണ്ടാകില്ല.അതേ സമയം ഓണവിപണി ലക്ഷ്യമിട്ട് നടത്തിയ വാഴകൃഷി കാലവര്‍ഷവും കാട്ടാനയുമെല്ലാം തകര്‍ത്ത കണ്ണീരിന്റെ കഥ കൂടിയുണ്ട് കര്‍ഷക ദിനത്തില്‍ മണ്ണാര്‍ ക്കാട്ടെ കര്‍ഷകര്‍ക്ക് പങ്ക് വെക്കാന്‍.നേരം കാലം നോക്കാതെ മണ്ണില്‍ പണിയെടുത്ത് നട്ട് നനച്ച് ഉണ്ടാക്കുന്ന കാര്‍ഷിക വിളകള്‍ കാടിറങ്ങിയെത്തുന്ന കാട്ടാനയടക്കമുള്ള വന്യമൃഗങ്ങള്‍ നശിപ്പി ക്കുന്നത് മലയോര മേഖലയിലെ കര്‍ഷകര്‍ക്ക് തീര്‍ക്കുന്ന വെല്ലു വിളിക്ക് ഇനിയും പരിഹാരമായിട്ടില്ലെന്ന ദു:ഖസത്യം കൂടി ഈ കര്‍ഷക ദിനത്തില്‍ മുഴങ്ങുന്നുണ്ട്.എങ്കിലും പ്രതീക്ഷകളുടെ ജീവിതമാണ് ഇവരെ മുന്നോട്ട് നയിക്കുന്നത്.വറുതി കഴിഞ്ഞാല്‍ നിറവുണ്ടാകുമെന്ന ചിങ്ങത്തിന്റെ സന്ദേശം അതിജീവനത്തിന് കരുത്ത് പകരുന്നതാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!