അലനല്ലൂര്‍:അലനല്ലൂരില്‍ നടന്ന ആന്റിജന്‍ പരിശോധനയില്‍ രണ്ട് പേരുടെ ഫലം പോസിറ്റീവ്.92 പേരെയാണ് പരിശോധിച്ചത്. ഇരുവ രും ഏഴിന് നടന്ന ആന്റിജന്‍ ടെസ്റ്റില്‍ ഉറവിടം അറിയാതെ രോഗം സ്ഥിരീകരിച്ച കര്‍ക്കിടാംകുന്ന് നെല്ലൂര്‍പ്പുള്ളി സ്വദേശിയുടെ വീട്ടി ലെ അംഗങ്ങളാണ്. നെല്ലൂര്‍പ്പുള്ളി സ്വദേശിയുടെ സമ്പര്‍ക്കപ്പട്ടിക യിലുള്ള 70 പേരും ഗ്രാമപഞ്ചായത്തിലെ മറ്റു പോസിറ്റീവ് കേസു കളുമായി സമ്പര്‍ക്കം പുലര്‍ത്തിയ ആളുകളും അടക്കം 92 പേരാണ് ടെസ്റ്റിന് വിധേയമായത്. 90 പേരുടെയും ഫലം നെഗറ്റീവാണ്. പോസി റ്റീവായ ഇരുവരും വീട്ടില്‍ തന്നെ കഴിഞ്ഞിരുന്നതിനാല്‍ മറ്റാരോടും സമ്പര്‍ക്കം പുലര്‍ത്തിയിട്ടില്ലെന്നും വീട്ടിലെ മറ്റു അംഗങ്ങളുടെ ആന്റിജെന്‍ ടെസ്റ്റ് ഫലം നെഗറ്റീവാണെങ്കിലും ഇവരെ മറ്റു ടെസ്റ്റിന് വിധേയമാക്കുമെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു. അതേസമയം, മറ്റാര്‍ക്കും രോഗബാധ ഇല്ലാത്തത് കര്‍ക്കിടാംകുന്ന് പ്രദേശത്തിന് ആശ്വാസം നല്‍കുന്നകാര്യമാണ്. നെല്ലൂര്‍പ്പുള്ളി സ്വദേശി പങ്കെടുത്ത യോഗത്തില്‍ ഉണ്ടായിരുന്ന എം.എല്‍.എ അടക്കമുള്ള ആളുകള്‍ സ്വയം നിരീക്ഷണത്തില്‍ പോയിരുന്നു. ഇവര്‍ക്കെല്ലാം ആശ്വാസം നല്‍കുന്നതാണ് ആന്റിജെന്‍ ടെസ്റ്റ് ഫലം.അതേ സമയം കാഞ്ഞിരപ്പുഴയിലും തെങ്കരയിലും നടന്ന ആന്റിജന്‍ പരിശോധനയില്‍ പങ്കെടുത്തവരുടെ ഫലം നെഗറ്റീവാ യി.തെങ്കരയില്‍ 47 പേരെയാണ് ആന്റിജന്‍ പരിശോധന നടത്തിയ ത്.13 പേരെ ആര്‍ടിപിസിആര്‍ പരിശോധനക്കാണ് വിധേയരാക്കി യത്.ഇവരുടെ ഫലം വന്നിട്ടില്ല.നാല് വയസുകാരന് ഉറവിടം അറിയാ ത്ത കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സര്‍വ്വലൈന്‍സി ന്റെ ഭാഗമായി നാളെ രാവിലെ 9 മണി മുതല്‍ കോട്ടോപ്പാടം കൊടക്കാട് എഎംഎല്‍പി സ്‌കൂളില്‍ വെച്ച് ആര്‍ടിപിസിആര്‍ പരിശോധന നടക്കു മെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.