പാലക്കാട്: ജില്ലാ പഞ്ചായത്തിന്റെ നവീകരിച്ച ഇ.എം.എസ് സ്മാരക കോണ്‍ഫറന്‍സ് ഹാള്‍, വെര്‍ച്വല്‍ ക്ലാസ് റും ഉദ്ഘാടനം  ഇ.എം. എസ് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ ശാന്തകുമാരി നിര്‍വ്വഹിച്ചു. 2019-2020 വാര്‍ഷിക പദ്ധതി യിലുള്‍പ്പെടുത്തി 1.61 കോടി ചെലവിലാണ് നവീകരണ പ്രവര്‍ത്തി കള്‍ പൂര്‍ത്തീകരിച്ചത്. പഞ്ചായത്ത് സംവിധാനങ്ങളുടെ അടിസ്ഥാന സൗകര്യ വികസിപ്പിക്കേണ്ടത് അനിവാര്യമാണ്. ഇതിന്റെ  അടി സ്ഥാനത്തിലാണ് ജില്ലാ പഞ്ചായത്തില്‍ വിവിധ അടിസ്ഥാന-പശ്ചാ ത്തല വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയതെന്ന്  അഡ്വ. കെ. ശാന്തകുമാരി അറിയിച്ചു.  കാര്‍ഷിക മേഖലയിലധിഷ്ഠിതമായ ജില്ല യില്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന നാല് മിഷനില്‍ ഉള്‍ക്കൊണ്ടുള്ള വിവി ധ പ്രവര്‍ത്തനങ്ങളാണ് ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്നത്. ജില്ലാ പഞ്ചായത്തില്‍ ലിഫ്റ്റ് നിര്‍മ്മിക്കുന്നതിന് സാങ്കേതിക അനുമതി ലഭിക്കാനുളള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്തിലെ എഞ്ചിനിയറിങ് വിഭാഗം ആധുനീകരിക്കുന്നതിനുള്ള നടപടികളും ഉടനെ സ്വീകരിക്കുമെന്ന് പ്രസിഡന്റ് അറിയിച്ചു. റെക്കോര്‍ഡ് റൂം ഉദ്ഘാടനം  ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ നാരായ ണദാസ് നിര്‍വ്വഹിച്ചു. സാക്ഷരതാ മിഷന്റെ പത്താംതരം പാഠ പുസ്തകങ്ങളുടെ വിതരണോദ്ഘാടനം ജില്ലാ പ്രസിഡന്റ് അഡ്വ.കെ ശാന്തകുമാരി ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബിനുമോള്‍ക്ക് നല്‍കി നിര്‍വ്വഹിച്ചു.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ജില്ലാ പഞ്ചായത്ത് ഇ.എം.എസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍  വൈസ് പ്രസിഡന്റ് ടി.കെ നാരായണദാസ് അധ്യക്ഷനായി. പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ സുധാകരന്‍, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബിനുമോള്‍, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബിന്ദു സുരേഷ്, വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഗീത ടീച്ചര്‍, ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരവിന്ദാക്ഷന്‍ മാസ്റ്റര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, വിവിധ ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷന്മാര്‍, സെക്രട്ടറി ഇന്‍-ചാര്‍ജ്ജ് പി.അനില്‍കുമാര്‍, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ സിന്ധു, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.  

സഖാവ് ഇ.എം.സ് സ്മാരക കോണ്‍ഫറന്‍സ് ഹാള്‍

65 ലക്ഷം ചെലവഴിച്ച് 1600 സ്‌ക്വയര്‍ ഫീറ്റില്‍ 270 പേര്‍ക്ക് ഇരിക്കാനുളള സൗകര്യത്തോടെ ആധുനിക രീതിയില്‍ സജ്ജീകരിച്ച ഇ.എം.എസ് സ്മാരക കോണ്‍ഫറന്‍സ് ഹാളിന് പ്രത്യേക പാസ്സേജ് വേര്‍തിരിച്ച ഇന്റീരിയര്‍ പ്രവൃത്തികള്‍, സൗണ്ട് സിസ്റ്റം, എയര്‍കണ്ടീഷന്‍ സംവിധാനം എന്നിവ  പൂര്‍ത്തീകരിച്ചു.

റെക്കോര്‍ഡ് റൂം

ഐ.എസ്.ഒ ലഭ്യമാക്കുന്നതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 15 വര്‍ഷത്തെ രേഖകള്‍ സൂക്ഷിച്ചു വയ്ക്കുന്നതിന്  29 ലക്ഷം രൂപചെലവില്‍ 888 സ്‌ക്വയര്‍ ഫീറ്റില്‍ സ്റ്റോറേജ് അടങ്ങിയ റെക്കോഡ് റൂം.

വെര്‍ച്ച്വല്‍ ക്ലാസ് റൂമുകള്‍

14 ജില്ലാ പഞ്ചായത്തുകളില്‍ കൂടി വെര്‍ച്ച്വല്‍ ക്ലാസ് റൂമുകള്‍ നിര്‍മ്മിച്ച് ജില്ലാതല ഓഫീസര്‍മാര്‍ക്ക് അവലോകന യോഗങ്ങളും, ക്ലാസുകളും നടത്തുവാന്‍ സൗകര്യ പ്രദമാക്കുന്നതിന് 2017-18 ആര്‍.ജി.എസ്.എ ആക്ഷന്‍ പ്ലാനില്‍ അനുവദിച്ച 12 ലക്ഷം ചെലവഴിച്ച് 600  സ്‌ക്വയര്‍ഫീറ്റില്‍  നാല്‍പതുപേര്‍ക്ക് ഇരിക്കാന്‍ സൗകര്യമൊരുക്കി ജില്ലാ ഓഫീസിന്റെ മിനി കോണ്‍ഫറന്‍സ് ഹാള്‍ മാറ്റം വരുത്തി വെര്‍ച്ച്വല്‍ ക്ലാസ് റൂം ആക്കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!