കല്ലടിക്കോട്:കരിമ്പ പഞ്ചായത്തില്‍ നിലനില്‍ക്കുന്ന കോവിഡ് നിയന്ത്രണങ്ങളില്‍ പ്രായോഗികമായ തരത്തില്‍ ചില ഇളവുകള്‍ വരുത്താന്‍ പഞ്ചായത്തില്‍ ചേര്‍ന്ന കോവിഡ് അവലോകന സമിതി തീരുമാനം.കണ്ടയ്ന്മെന്റ് സോണ്‍ അല്ലാത്ത പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് രാവിലെ 10 മുതല്‍ വൈകീട്ട് 4 വരെ തുറന്ന് പ്രവര്‍ ത്തിക്കാം.കണ്ടയ്ന്‍മെന്റ് സോണുകളില്‍ പലചരക്ക്,പച്ചക്കറി കട കള്‍ മാത്രമേ തുറക്കാന്‍ അനുവദിക്കൂ.എന്നാല്‍ ചെറുള്ളി പ്രദേശം അടച്ചു.എല്ലാകടകളിലും സന്ദര്‍ശക രെജിസ്റ്റര്‍ ഉണ്ടായിരിക്കണം. ബേക്കറികളിലും, ഹോട്ടലുകളിലും ചായ,ജ്യൂസ് പോലുള്ള പാനീയ ങ്ങളുടെ വില്‍പന അനുവദനീയമല്ല. ടാക്‌സി വാഹനങ്ങള്‍ സ്റ്റാന്‍ ഡില്‍ നിര്‍ത്തിയിടുന്നതിനേര്‍പ്പെടുത്തിയ നിയന്ത്രണവും തുടരും. കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും രോഗ വ്യാപനം ഉണ്ടാവുകയും ചെയ്ത കല്ലടിക്കോട് രോഗപ്രതിരോധത്തിന് നിയന്ത്രണങ്ങള്‍ അനിവാര്യമാണ്.കരിമ്പയില്‍ 1,6,9 എന്നീ വാര്‍ഡു കള്‍ക്ക് പുറമെതൊട്ടടുത്തകോങ്ങാട്,മുണ്ടൂര്‍ പഞ്ചായത്തുകളിലും കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഉണ്ട്. ഈ പശ്ചാത്തലത്തില്‍ ജാഗ്രത യില്‍ ഒട്ടും കുറവ് വരുത്താതെയും മാനദണ്ഡങ്ങള്‍ പാലിച്ചും പരിമിതമായ ഇളവുകളാണ് നല്‍കിയിരിക്കുന്നത്.