അലനല്ലൂര്‍:കണ്ണംകുണ്ട് കോസ് വേയില്‍ വെള്ളം കയറുന്നത് പതി വായതോടെ ഒടുവില്‍ തൂമ്പയെടുത്ത് പുഴയിലിറങ്ങി നാട്ടുകാര്‍. കോസ് വേയില്‍ പെട്ടെന്ന് വെള്ളം കയറുന്നതിന് കാരണമായ ഇരു വശങ്ങളിലെയും മണ്ണ് മാറ്റാനാണ് നാട്ടുകാര്‍ മുന്നിട്ടിറങ്ങിയത്. കഴിഞ്ഞ രണ്ട് ഞായറാഴ്ചകളിലായി നാട്ടുകാരുടെ നേതൃത്വത്തില്‍ ഇവിടെ മണ്ണ് നീക്കല്‍ പ്രവൃത്തി നടന്നിരുന്നു.കഴിഞ്ഞ പ്രളയകാല ത്താണ് ഇവിടെ വലിയ തോതില്‍ മണ്ണും ചെളിയും അടിഞ്ഞ് കൂടി യത്. കോസ് വേയുടെ പകുതിയിലേറെ ഉയരത്തിലുള്ള ഈ മണ്‍തിട്ട പുഴയുടെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്ന സാഹചര്യത്തിലാണ് പുഴയെ സ്‌നേഹിക്കുന്ന നാട്ടുകാര്‍ മണ്ണ് മാറ്റാന്‍ ആരംഭിച്ചത്. ഒഴിവ് ദിവസ മായ ഞായറാഴ്ച്ചകളിലാണ് 20 ഓളം വരുന്ന ആളുകള്‍ മണ്ണ് മാറ്റാല്‍ പ്രവൃത്തി നടത്തുന്നത്. കോസ് വേക്ക് താഴെ ഭാഗത്തുള്ള മണ്ണാണ് ഇപ്പോള്‍ മാറ്റുന്നത്, ശേഷം മുകള്‍ ഭാഗത്തേയും മണ്ണ് മാറ്റും. മണ്ണ് മാറ്റല്‍ പൂര്‍ത്തിയായാല്‍ കോസ് വേയിലേക്കും സമീപത്തെ കൃഷി യിടങ്ങളിലേക്കും പെട്ടെന്ന് വെള്ളം കയറുന്നത് ഒഴിവാകും. നാട്ടു കാരയ കെ.കെ ഹംസ, ഒളിപ്യന്‍ താരം ചാത്തോലി ഹംസ, കെ.കെ ഷിഹാബ്, കെ.ദേവന്‍, ടി.മുസ്തഫ, കെ.കെ മുഹമ്മദാലി, എം.പി ദാസന്‍, അബൂബക്കര്‍, ഗോവിന്ദന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവൃത്തി നടക്കുന്നത്.