തച്ചനാട്ടുകര:പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ഒരു കാലഘട്ടത്തിലെ കേരള ജനതയെ മുഴുവന്‍ എല്ലാവിധ വിഭാഗീയത കള്‍ക്കുമതീതമായി സ്വാധീനിച്ച വിശ്വവശ്യമായ ഒരു സ്നേഹാനു ഭവമായിരുന്നുവെന്ന ഓര്‍മ്മപ്പെടുത്തലുമായി ശിഹാബ് തങ്ങളുടെ കളങ്കമറ്റ മഹാസ്‌നേഹത്തിന്റെ തൂമന്ദഹാസം വിരിയുന്ന ഡിജിറ്റ ല്‍ ചിത്രം തീര്‍ത്ത് കുണ്ടൂര്‍കുന്ന് ടി.എസ്.എന്‍.എം ഹയര്‍ സെക്ക ണ്ടറി സ്‌കൂള്‍ ചിത്രകലാധ്യാപകന്‍ ചന്ദ്രമോഹന്‍. മുഹമ്മദലി ശിഹാ ബ് തങ്ങള്‍ വിടപറഞ്ഞ് ഇന്നേക്ക് പതിനൊന്നാണ്ടുകള്‍ പൂര്‍ത്തി യാകുകയാണ്.വര്‍ത്തമാനകാല ഇന്ത്യയില്‍ ശിഹാബ് തങ്ങളെപ്പോ ലെ തണലും സ്നേഹവും തന്ന മഹാവൃക്ഷങ്ങളുടെ അഭാവം സമൂഹത്തില്‍ സൃഷ്ടിച്ചേക്കാവുന്ന വിഹ്വലതകള്‍ മായ്ച്ചുകളയാന്‍ ഇത്തരം വരകള്‍ പ്രചോദനമാകട്ടെയെന്ന് അദ്ദേഹം പറഞ്ഞു. ആദ്യ മായാണൊരു രാഷ്ട്രീയ നേതാവിന്റെ ചിത്രം വരക്കുന്നത്. മണ്‍ മറഞ്ഞു പോയ ആ മഹാനുഭവന്റെ കര്‍മനിരതമായ ജീവിതം തല മുറകള്‍ക്ക് പകരാന്‍ ഇത്തരം കലാസൃഷ്ടികള്‍ ഉപകാരപ്പെടും .വാട്ട ര്‍ കളര്‍, അക്രിലിക്,പോസ്റ്റര്‍ കളര്‍ എന്നിവയിലായി നൂറ് കണക്കിന് ചിത്രങ്ങള്‍ ഇദ്ദേഹം വരച്ചിട്ടുണ്ട്.കുട്ടിക്കാലം മുതല്‍ ചിത്രങ്ങള്‍ വരക്കാറുള്ള ചന്ദ്രമോഹന്‍ ഈ ലോക്ക്ഡൗണ്‍ കാലത്താണ് ഡിജിറ്റ ല്‍ പെയ്ന്റിങ്ങിലേക്ക് തിരിഞ്ഞത്. ഭാരത് സ്‌കൗട്ട്‌സ് ആന്റ്‌ഗൈഡ്‌സ് ജില്ലാ ഓര്‍ഗനൈസിംഗ് കമ്മീഷണര്‍ കൂടിയാണിദ്ദേഹം.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!