കോട്ടോപ്പാടം:സ്വര്‍ണക്കടത്തില്‍ ആരോപണ വിധേയയായ സ്വപ്ന സുരേഷിന്റെ മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള ബന്ധം അന്വേഷിക്ക ണമെന്നാവശ്യപ്പെട്ട് കോട്ടോപ്പാടം പഞ്ചായത്ത് യൂത്ത് ലീഗ് കമ്മറ്റി മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പ്രതീകാത്മകമായി സ്വര്‍ണ്ണ ബിസ് കറ്റ് അയച്ചു.ജില്ലാ യൂത്ത് ലീഗ് പ്രസിഡണ്ട് ഗഫൂര്‍ കോല്‍കളത്തില്‍ ഉദ്ഘാടനം ചെയ്തു.സത്യസന്ധമായ അന്വേഷണം നടത്തി കുറ്റക്കാര്‍ ക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ സമരവുമായി യൂത്ത് ലീഗ് മുന്നോട്ടു പോവുമെന്നും അദ്ദേഹം പറഞ്ഞു.മണ്ഡലം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി മുനീര്‍ താളിയില്‍,ദേശീയ കൗണ്‍സിലര്‍ കെ.ടി അബ്ദുള്ള, പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് പടുവില്‍ മാനു,ഷൗക്കത്ത് പുറ്റാനിക്കാട്,അഫ് ലഹ് കെ.പി, സുബൈര്‍ കൊട ക്കാട്, മൊയ്തുട്ടി കൊമ്പം, ഫെമീഷ് കൊറ്റങ്കോടന്‍, ആദില്‍ സിഎച്ച് എന്നിവര്‍ സംബന്ധിച്ചു.