തച്ചമ്പാറ: സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ ആരോപണം നേരിടുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് കാഞ്ഞിരപ്പുഴ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ചിറക്കല്‍പ്പടി സെന്ററില്‍ നടന്ന പ്രതിഷേധ സംഗമം
ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് കെ.പി മൊയ്തു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്ലിം യൂത്ത്‌ലീഗ് പ്രസിഡണ്ട് മുസ്തഫ താഴത്തേതില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതി അംഗം പി.എം സലാഹുദ്ധീന്‍, മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി അബ്ബാസ് കൊറ്റിയോട്, പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് പടുവില്‍ മുഹമ്മദാലി,പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി സി.ടി അലി, മണ്ഡലം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ഹുസൈന്‍ വളവുള്ളി, സി.പി കാഞ്ഞിരപ്പുഴ,മണ്ഡലം യൂത്ത് ലീഗ് ഭാരവാഹികളായ സമദ് കരിമ്പ നോട്ടില്‍, ആഷിക് കാത്തിരം,മണ്ഡലം എം.എസ്.എഫ് പ്രസിഡണ്ട് എം.ടി ഹക്കീം, ഷഫീഖ് വിയ്യക്കുറുശ്ശി, ഫസല്‍ തുടങ്ങിയവര്‍ സംസാ രിച്ചു.പഞ്ചായത്ത് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറിആബിദ് പൊന്നേത്ത് സ്വാഗതവും ട്രഷറര്‍ സലാം കൊറ്റിയോട് നന്ദിയും പറഞ്ഞു.