പാലക്കാട് :തിരുവനന്തപുരത്ത് നടന്ന സ്വർണ്ണക്കള്ളക്കടത്ത് കേസി ൽ മുഖ്യ മന്ത്രിയുടെ ഓഫീസിലെ ഇടപെടലിനെ കുറിച്ച് ഉന്നത തല അന്വേ ഷണം വേണമെന്ന് ആവശ്യപ്പെട്ടു യുവമോർച്ച പാലക്കാട് ജില്ലാ കമ്മിറ്റി പാലക്കാട് കളക്ടറേറ്റിലേക്ക് പ്രതിഷേധ പ്രകടനം നടത്തി
യുവമോർച്ച ജില്ല അധ്യക്ഷൻ പ്രശാന്ത് ശിവൻ അധ്യക്ഷത വഹിച്ച പ്രതിഷേധ സമരം ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ ഉദ്‌ഘാടനം ചെയ്‌തു.സ്വർണ കള്ളകടത്തുകാരെ കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ഫോൺ കോളുകൾ പോയതിനെ കുറിച്ച് അന്വേഷിക്ക ണമെന്ന് സി.കൃഷ്ണകുമാർ ആവശ്യപ്പെട്ടു
പ്രശാന്ത് ശിവൻ ,കെ.എം. പ്രദീഷ് , അജയ് വർമ, നവീൻ വടക്കന്തറ, അശോകൻ പുത്തൂർ, മോഹൻദാസ്, വിഷ്ണു, എ.വിനു എന്നിവർ നേതൃത്വം നൽകി