തച്ചമ്പാറ: റോഡ് നിർമ്മാണത്തിൻ്റെ ഭാഗമായി കാഞ്ഞിരം അമ്പം കുന്ന് ജംഗ്ഷനിലെ അനധികൃത കടകൾ പഞ്ചായത്തിൻ്റെ നേതൃത്വ ത്തിൽ പൊളിച്ച് നീക്കി. റോഡിന് വശത്ത് കട നടത്തിയിരുന്ന വ്യ ക്തി പ്രതിഷേധവുമായി രംഗത്ത് വന്നെങ്കിലും പോലീസിൻ്റെ സഹാ യത്തോടെ യാണ് പൊളിച്ച് നീക്കിയത്.കാഞ്ഞിരം കനാൽ ജംഗ്ഷ നിലെ പള്ളിപ്പടി ഭാഗത്തേക്ക് പോകുന്ന വശത്തെ കടകളാണ് പൊ ളിച്ച് നീക്കിയത്. ചിറക്കൽപ്പടി -കാഞ്ഞിരപ്പുഴ റോഡ് വികസനത്തി ൻ്റെ ഭാഗമായി ഓട്ടോ സ്റ്റാൻ്റ് മെയിൻ റോഡിൽ നിന്നും മാറ്റി കനാൽ റോഡിലേക്ക് മാറ്റുന്നതിൻ്റെ ഭാഗമായാണ് അനധികൃത കടകൾ പൊ ളിച്ച് മാറ്റിയതെന്നാണ് പഞ്ചായത്തിൻ്റെ വിശദീകരണം. കഴിഞ്ഞ പതിനഞ്ച് വർഷമായി കട നടത്തിയിരുന്ന ബാലൻ എന്ന വ്യക്തി യാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. എന്നാൽ പഞ്ചായത്ത് അധികൃതർ പോലീസിൻ്റെ സഹായത്തോടെ ജെ.സി.ബി ഉപയോഗി ച്ചാണ് കടകൾ പൊളിച്ച് മാറ്റിയത്.