കല്ലടിക്കോട്: ക്വാറന്റൈന്‍ ലംഘിച്ച യുവാവിനെതിരെ ആരോഗ്യ വകുപ്പിന്റെ പരാതി പ്രകാരം പോലീസ് കേസേടുത്തു.കാരാകുര്‍ശ്ശി പുലാക്കല്‍ കടവ് കല്ലടി തെക്കേതൊടിയില്‍ സലീമിന് (24)നെതി രെയാണ് കാരാകുര്‍ശ്ശി പിഎച്ച്‌സിയിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ ദിയ ഫിലോമിനയുടെ പരാതിയില്‍ കല്ലടിക്കോട് എസ്‌ഐ ലീലാ ഗോപന്‍ കേസെടുത്തത്.ക്വാറന്റൈനിലിരിക്കെ ഇക്കഴിഞ്ഞ 3ന് ചിറക്കല്‍കുന്ന് ജുമാ മസ്ജിദിന്‍ നിസ്‌കരിക്കാന്‍ പോയതിനാണ് കേസ്.ഹെല്‍ത്ത് ഇന്‍സ്‌പെക്ടറും വാര്‍ഡ് മെമ്പറും വീട്ടില്‍ ചെന്ന് ക്വാറന്റൈനിലിരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടും യുവാവ് ചട്ടലംഘനം നടത്തുകയായിരുന്നു.ആരാധനാലയങ്ങളിലും പൊതു സ്ഥലത്തും പരിശോധന കര്‍ശനമാക്കുമെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെസി ജയറാം അറിയിച്ചു.