എടത്തനാട്ടുകര: അലനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ ആഭി മുഖ്യത്തില്‍ പഞ്ചായത്തിലെ 23 വാര്‍ഡുകളിലും പൊതുസ്ഥാ പനങ്ങ ളില്‍ ഓണ്‍ലൈന്‍ പഠനസൗകര്യം ഒരുക്കുന്നതിന്റ ഭാഗമായി ഇരുപ താം വാര്‍ഡില്‍ എടത്തനാട്ടുകര യതീംഖാന അംഗന്‍വാടിയില്‍ ടെലി വിഷനും ഡിഷും സ്ഥാപിച്ചു. കുട്ടികള്‍ രജിസ്റ്റര്‍ ചെയ്ത് പഠനം ആരംഭിച്ചു. ടെലിവിഷന്‍ അംഗന്‍വാടി അധ്യാപിക സി.പി. മറിയ ടീച്ചര്‍ക്ക് നല്‍കി അലനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.അബൂ ബക്കര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.ഗ്രാമ പഞ്ചായത്തംഗം കെ.ടി. അബ്ദുള്‍ നാസര്‍ അധ്യക്ഷത വഹിച്ചു.അലനല്ലൂര്‍ സര്‍വ്വീസ് ബാങ്ക് ഡയറക്ടര്‍ കെ.സി.അനു,വാര്‍ഡ് വികസന സമിതി അംഗങ്ങളാ യ ടി.അബ്ദുള്‍ കരീം, സി.പി.ഉണ്ണീന്‍ മാസ്റ്റര്‍, ടി.പി.സഷീര്‍ മാസ്റ്റര്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി എം.അബ്ദുള്‍ കരീം, അംഗന്‍വാടി അധ്യാപിക സി.പി. മറിയ എന്നിവര്‍ സംസാരിച്ചു.