മണ്ണാര്‍ക്കാട്:സ്വര്‍ണ്ണകടത്ത് കേസിലെ പ്രതിയായ സ്വപ്നയെ മുഖ്യ മന്ത്രി പിണറായി വിജയന്‍ സംരക്ഷിക്കുകയാണെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് മുനിസിപ്പല്‍ മണ്ഡലം കമ്മിറ്റി മുഖ്യമന്ത്രി യുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു.നിയോജകമണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് ഗിരീഷ് ഗുപ്ത സമരം ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് വിനോദ് ചാഴി യോട്ടില്‍ അദ്ധ്യക്ഷനായി.ഹരി പെരിമ്പടാരി,സതീശന്‍ താഴത്തേതില്‍, ഷിഹാബ് കുന്നത്ത്,ജിയന്റോ ജോണ്‍,അസിഫ് അലി,സതീശന്‍ തോരാ പുരം,അരുണ്‍ മണ്ണാര്‍ക്കാട് തുടങ്ങിയവര്‍ സംസാരിച്ചു.കേരളത്തിലെ ജനങ്ങളെ ഇടതുപക്ഷസര്‍ക്കാര്‍ വഞ്ചിച്ചെന്നും, ജനദ്രോഹവും അഴി മതിയും,കള്ളക്കടത്തിന്റെയും കേന്ദ്രമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറിയെന്ന് യൂത്ത് കോണ്‍ഗ്രസ്സ് ആരോപിച്ചു.മുഖ്യമന്ത്രി രാജി വെക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.