തച്ചനാട്ടുകര:വനമഹോത്സവ വാരാഘോഷത്തിന്റെ ഭാഗമായി തൊടുകാപ്പ് കുന്ന് വനസംരക്ഷണ സമിതിയുടെയും തൊടുകാപ്പ് എഫ്‌സി ക്ലബിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഇക്കോ ടൂറിസം കേന്ദ്രത്തില്‍ മരത്തൈ നടലും വിതരണവും സംഘടിപ്പിച്ചു.തൈ വിത രണോദ്ഘാടനം തച്ചനാട്ടുകര ഗ്രാമ പഞ്ചായത്ത് അംഗം പിടി സിദ്ധീഖ് നിര്‍വ്വഹിച്ചു.തിരുവിഴാംകുന്ന് ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീ സര്‍ എം ശശികുമാര്‍ അദ്ധ്യക്ഷത വഹിച്ചു. വി.എസ്. എസ് പ്രസി ഡന്റ് മുഹമ്മദലി എഫ് സി ക്ലബ് ഭാരവാഹി അന്‍സാര്‍ , റോയ ല്‍ ചലഞ്ചേഴ്‌സ് പ്രതിനിധി ഇര്‍ശാദ് ,ന്യൂ ഹീറോസ് പ്രതിനിധി പി.സി ആശിഖ് , അന്‍ശാദ് , എസ് എഫ് ഒ ഹരിദാസ് എന്നിവര്‍ സംസാരിച്ചു. ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ മുഹമ്മദ് സിദ്ധിക്ക് സ്വാഗത വും എസ്. എഫ്. ഒ ജയകൃഷ്ണന്‍ നന്ദിയും പറഞ്ഞു.