മണ്ണാര്‍ക്കാട്:കാത്തിരിപ്പുകള്‍ക്ക് ഒടുവില്‍ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ ബ്ലഡ് ബാങ്ക് യാഥാര്‍ത്ഥ്യമായി.കാണാമറയത്തെ ആവശ്യക്കാര്‍ക്ക് കരുതലോടെ ജീവന്റെ തുള്ളികള്‍ നല്‍കി 18 കാരി യായ ഐശ്വര്യ ലക്ഷ്മി ബ്ലഡ് ബാങ്കിലെ ആദ്യ രക്തദാതാവായി. കോട്ടോപ്പാടം ഹൈസ്‌കൂള്‍ അധ്യാപകനും മോട്ടിവേഷണല്‍ ട്രെയിനറുമായ പിതാവ് ഗിരീഷിനോടൊപ്പമാണ് ഐശ്വര്യലക്ഷ്മി രക്തദാനത്തിനെത്തിയത്.സ്‌നേഹപുഷ്പങ്ങള്‍ കൈമാറി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ പമീലി ഐശ്വര്യയെ വരവേറ്റു.രക്തദാന സര്‍ട്ടിഫിക്കറ്റും നല്‍കി.വിവിധ സംഘടനകളുടെ വൊളന്റിയര്‍മാരും രക്തം നല്‍കി.
കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന്റെ സാമൂഹിക പ്രതിബദ്ധത ഫണ്ടില്‍ നിന്നും അനുവദിച്ച 70 ലക്ഷം,മുന്‍ എംപി എംബി രാജേഷ് അനു വദിച്ച 12.82 ലക്ഷം രൂപയുടെ ഉള്‍പ്പടെ 82.82 ലക്ഷം രൂപ ചെലവി ലാണ് ആധുനിക സൗകര്യങ്ങളോടെ ബ്ലഡ് ബാങ്ക് സ്ഥാപിച്ചത്. ബ്ലഡ് കംപോണന്റ് സെപ്പറേഷനോടു കൂടിയതാണ് ബ്ലഡ് ബാങ്ക്.
24 മണിക്കൂറും പ്രവര്‍ത്തിക്കാന്‍ പര്യാപ്തമായ ബ്ലഡ് ബാങ്കില്‍ 300 ബാഗുകള്‍ സംഭരിക്കാന്‍ കഴിയും.ഒരു മാസത്തിന് ശേഷം പ്രവര്‍ത്ത നം മുഴുവന്‍ സമയമാക്കുമെന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ പമീലി പറഞ്ഞു.താലൂക്ക് ആശുപത്രിയില്‍ ബ്ലഡ് ബാങ്ക് വേണമെന്നത് ഏറെ കാലത്തെ ആവശ്യമാണ്.താലൂക്കിലെ അട്ടപ്പാടി ഉള്‍പ്പടെയുള്ള പ്രദേശങ്ങളിലുള്ളവര്‍ പെരിന്തല്‍മണ്ണ ബ്ലഡ് ബാങ്കിനെയാണ് ആശ്രയി ച്ചിരുന്നത്.ജില്ലയിലെ താലൂക്ക് ആശുപത്രികളില്‍ ഏറ്റവും കൂടുതല്‍ പ്രസവം നടക്കുന്ന ആശുപത്രിയായ മണ്ണാര്‍ക്കാട് താലൂക്ക് ആശുപ ത്രിയില്‍ ബ്ലഡ് ബാങ്ക് പ്രവര്‍ത്തനം തുടങ്ങിയത് ഏറെ ആശ്വാസക രമാണ്.ഡോക്ടര്‍,കൗണ്‍സിലര്‍ ഉള്‍പ്പടെ ആവശ്യമായ ജീവനക്കാ രേയും നിയമിച്ചിട്ടുണ്ട്.
കോവിഡ് പശ്ചാത്തലത്തില്‍ നിലവില്‍ അഞ്ച് മണി വരെയാണ് ബ്ലഡ് ബാങ്കിന്റെ പ്രവര്‍ത്തനം.നഗരസഭ വൈസ് ചെയര്‍മാന്‍ ടിആര്‍ സെബാസ്റ്റ്യന്‍,ബ്ലഡ് ഡൊണേഷന്‍ കേരള ജില്ലാ കോ ഓര്‍ഡിനേറ്റര്‍ അസ്ലം അച്ചു തുടങ്ങിയവര്‍ സന്നിഹിതരായി.