കോട്ടോപ്പാടം:പുറ്റാനിക്കാട് വി.എ.എല്‍ പി സ്‌കൂള്‍ പ്രഖ്യാപിച്ച ടി.വി. ചലഞ്ചിന് പരിസമാപ്തിയായി. ഓണ്‍ലൈന്‍ പഠനത്തിന് സൗ കര്യമില്ലാത്ത മുഴുവന്‍ കുട്ടികളെയും കണ്ടെത്തി രണ്ട് ഘട്ടങ്ങളിലാ യി പഠനത്തിന് സൗകര്യമൊരുക്കി നല്‍കുകയായിരുന്നു. പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും മറ്റ് അഭ്യുദയകാംക്ഷി കളുടെയും സഹായ ത്തോടു കൂടി പഠനസൗകര്യമില്ലാത്ത മുഴുവന്‍ കുട്ടികള്‍ക്കും പുതി യ ടി.വി യും ഡിഷ് കണക്ഷനും നല്‍കി. പി ടി എ പ്രസിഡണ്ട് സി.മൊയ്തീന്‍ കുട്ടി ടിവികള്‍ ഏറ്റുവാങ്ങി.പ്രധാനാധ്യാപകന്‍ കെ. വിപിന്‍ പിടിഎ വൈസ് പ്രസിഡണ്ട് എ.ഷൗക്കത്തലി. അധ്യാപക രായ കെ ഹംസ, ഐശ്വര്യ ചന്ദ്രന്‍, ദിവ്യ, സിത്താര എന്നിവര്‍ വിവിധ സംബന്ധിച്ചു.