അഗളി:കഴിഞ്ഞ മഴക്കാലത്ത് അട്ടപ്പാടി പാക്കുളം അടിയകണ്ടി യൂരില്‍ ഇരുകരകളിലേയും മുളങ്കൂട്ടങ്ങള്‍ മറിഞ്ഞ് വീണ് ഭവാനി പ്പുഴയിലുണ്ടായ തടസ്സം മണ്ണാര്‍ക്കാട് അഗ്നിരക്ഷാ സേനയും സിവി ല്‍ ഡിഫന്‍സ് അംഗങ്ങളും മണിക്കൂറുകള്‍ നീണ്ട ശ്രമത്തിലൂടെ നീക്കി.
പുഴയിലെ ഒഴുക്ക് തടസ്സപ്പെട്ടതിനെ തുടര്‍ന്നാണ് മണ്ണാര്‍ക്കാട് അഗ്നി രക്ഷാ സേന വിഭാഗം അസി.സ്റ്റേഷന്‍ ഓഫീസറും സിവില്‍ ഡിഫന്‍ സ് ജില്ലാ കോ ഓര്‍ഡിനേറ്ററുമായ പി നാസറിന്റെ നേതൃത്വത്തി ലുള്ള വനിതകള്‍ ഉള്‍പ്പെടെയുളള 27അംഗ സംഘം ഒരു പകല്‍ നീണ്ട ശ്രമദാനം നടത്തിയത്.
ഭവാനിപ്പുഴയുടെ ഇരുകരകളിലുമായി ധാരാളം വീടുകളുണ്ട്. മഴ ക്കാലമായതോടെ തീരവാസികള്‍ ആശങ്കയിലാണ്.കഴിഞ്ഞ വര്‍ഷ ക്കാലത്ത് പുഴയുടെ ഒഴുക്ക് തടസ്സപ്പെട്ടിരുന്നതിനാല്‍ നൂറ് മീറ്ററി ലേറെ ദൂരം ഇരുകളും മുങ്ങുകയും പ്രധാന റോഡുകളും വഴികളും വെള്ളത്തിനടിയിലാവുകയും ചെയ്തിരുന്നു. ആ ദുരവസ്ഥ ഈ വര്‍ഷ വും ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി ആവശ്യപ്പെട്ട് പ്രദേശവാസി കള്‍ ഗ്രാമ പഞ്ചായത്തിന് നിവേദനം നല്‍കിയിരുന്നു.
ഏറെ ദുഷ്‌കരമായ ഈ ദൗത്യം ഏറ്റെടുക്കാന്‍ ആരും തയ്യാറാവുക യോ ജെസിബി പോലുള്ള വാഹനങ്ങള്‍ക്ക് എത്തിപ്പെടാന്‍ കഴിയാ ത്തതുമായ സാഹചര്യത്തിലായിരുന്നു അഗ്നശമന സേനയുടെ ഇടപെടല്‍.അട്ടപ്പാടി മേഖലയിലെ സിവില്‍ ഡിഫന്‍സ് അംഗങ്ങ ളുമായി ആലോചിച്ച് ദൗത്യം ഏറ്റെടുക്കുകയായിരുന്നു.
അഗ്നിശമന സേന സിവില്‍ ഡിഫന്‍സ് സംഘം പുഴയിലേക്ക് മറി ഞ്ഞ മുളങ്കൂട്ടങ്ങള്‍ വെട്ടിനീക്കി.ചെളിയും മണ്ണും മാലിന്യങ്ങളും മാറ്റി.പുഴയുടെ ഒഴുക്ക് പൂര്‍വ്വസ്ഥിതിയിലാക്കി.കഴിഞ്ഞ ദിവസം രാവിലെ 10.30 ന് ആരംഭിച്ച പ്രവര്‍ത്തി രാത്രി എട്ട് മണിയോടെ യാണ് പൂര്‍ത്തിയാക്കിയത്.യുവതികള്‍ ഉള്‍പ്പടെയുള്ള സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ക്ക് ചെറിയ പരിക്കും പറ്റിയിരുന്നു.